KERALAlocaltop news

കുടുംബത്തിന് കൈത്താങ്ങായി എൻ എസ് എസ് വളണ്ടിയർമാർ

 

മുക്കം: വിദ്യാഭ്യാസ-സാമൂഹിക രംഗത്ത് വ്യത്യസ്തവും നൂതനവുമായ നിരവധി പദ്ധതികൾ നടപ്പാക്കി മാതൃകയായ ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ് വളണ്ടിയർമാർ ഒരു കുടുംബത്തിന് കൂടി കൈതാങ്ങായി മാറി. രണ്ടു മാസം മുമ്പ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയും വയലിൽ റഹ്മത്തിന്റെ കുടുംബ കൂട്ടായ്മ നൽകിയ തുകയുമുപയോഗിച്ച് വാങ്ങിയ ഓട്ടോറിക്ഷ പ്രദേശത്തെ നിർധന കുടുംബത്തിന് കൈമാറിയാണ് ജീവകാരുണ്യ രംഗത്ത് സഹജീവി സ്‌നേഹത്തിന്റെ മാതൃക തീർത്തത്.

ചടങ്ങിൽ ഉപജീവനം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും നടന്നു. ഓട്ടോറിക്ഷ സമർപ്പണവും ഉപജീവനം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും സംസ്ഥാന എൻ.എസ്.എസ്അക്കാദമിക് ജോയിന്റ് ഡയാക്ടറും സംസ്ഥാന എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. എസ് ഷാജിത നിർവഹിച്ചു.

എൻ.എസ്.എസ് കോഴിക്കോട് റീജ്യണൽ ഡയറക്ടർ ആർ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി എൻ എസ് എസ് കോ-ഓർഡിനേറ്റർ ശ്രീമനോജ്, എൻ എസ് എസ് റീജ്യണൽ കൺവീനർ എസ് ശ്രീജിത്ത്, കോഴിക്കോട് സൗത്ത് ജില്ല കൺവീനർ എം കെ ഫൈസൽ, തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി രതീഷ്, സ്‌കൂൾ മാനേജർ ഇൻ ചാർജ് അഷ്‌റഫ് മോൻ, സ്‌കൂൾ പ്രിൻസിപ്പൽ പി.പി ലജ്‌ന ടീച്ചർ, എൻഎസ്എസ് പ്രാേഗ്രാം ഓഫീസർ കെ.വി നസീറ ടീച്ചർ, ഹെഡ്മാസ്റ്റർ അനിൽ ശേഖർ, പി ടി എ പ്രസിഡന്റ് അബൂബക്കർ മലാംകുന്ന്, വൈസ് പ്രസിഡന്റ് സി ഫസൽ ബാബു, വയലിൽ റഹ്മത്ത്, അധ്യാപകരായ ഡോ. എൻ കെ സുഹൈർ, സില്ലി ബി കൃഷ്ണൻ, എം ടി ഫരീദ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close