
കോയമ്പത്തൂർ : ദേവനാംപാളയം വയലിൽ വിജ്ഞാനവിത്തുകൾ വിതച്ച് അമൃത വിദ്യാർത്ഥികൾ.
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ വിദ്യാർത്ഥികൾ, അവരുടെ RAWE (ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയം) പരിപാടിയുടെ ഭാഗമായി, ദേവനാംപാളയം ഗ്രാമത്തിൽ കർഷക സമൂഹത്തെ സഹായിക്കുന്നതിനായി വിവിധ പ്രകടനങ്ങൾ കാഴ്ചവെച്ചു.മണ്ണിന്റെ ആരോഗ്യ കാർഡ്, അസോള കൃഷി, ഉഴവൻ ആപ്പ്, കർഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം, തെങ്ങിൽ മൂല്യവർദ്ധന, തെങ്ങിൽ നിന്നുള്ള ബയോചാർ ഉത്പാദനം തുടങ്ങിയവയായിരുന്നു പ്രദർശനങ്ങളിൽ ഉൾപ്പെട്ടിരുന്നത്. ദേവനാംപാളയം ഗ്രാമത്തിലെ ഒരു കർഷകന്റെ വയലിൽ വെച്ചാണ് പ്രവർത്തനം സംഘടിപ്പിച്ചത് ;അതിൽ നിരവധി കർഷകർ പങ്കെടുത്തു. നാളികേര കർഷകർക്ക് ഈ പ്രദർശനം വളരെയധികം പ്രയോജനം ചെയുകയും കർഷകർ ചോദിച്ച സംശയങ്ങൾക്ക് വിദ്യാർത്ഥികൾ വിശദീകരണം നൽകുകയും ചെയ്തു. കോളേജ് ഡീൻ ഡോ. സുധീഷ് മണാലിന്റെയും, ഫാക്കൽറ്റി ഉപദേഷ്ടാക്കളായ ഡോ. പ്രിയ ആർ, ഡോ. അരവിന്ദ് ജെ, ഡോ. ജിദു വൈഷ്ണവി എസ്, ഡോ. ശിവശബരി കെ, ഡോ. സത്യപ്രിയ ഇ, ഡോ. കറുപ്പസാമി വിക്രമൻ, ഡോ. വി.ആർ. മഗേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രകടനം കാഴ്ചവെച്ചത്. അഭിൻ രാജ് പി വി, അഞ്ജന എസ് , അശ്വദീപ്തി എസ് , ജ്യോതിക എ ജി , കൃതി ആർ കെ , നന്ദന എം, സിദ്ധാർത്ഥ് സി,ശ്രീപാർവ്വതി ആർ, വസന്ത് എസ്, യാഷിക വി എന്നിവരാണ് ഈ പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.




