KERALA

വിവാഹദിവസം വധുവിന് അപകടത്തില്‍ പരുക്ക്, നാളെ സര്‍ജറി; ആശുപത്രിയിലെത്തി താലികെട്ടി വരന്‍

ആലപ്പുഴ: വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ വധുവിനെ വരന്‍ ആശുപത്രിയിലെത്തി താലികെട്ടി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടെ വിവാഹിതരായത്. ആവണിക്ക് നട്ടെല്ലിന് പരുക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തില്‍ വധുവിന് പരുക്കേറ്റത്. തണ്ണീര്‍മുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തുപോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

more news:സ്ഥാനാർഥിയെ ചൊല്ലി തർക്കം : തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ

ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ആവണിയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. അപകടവിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് ഉടനെ എത്തുകയായിരുന്നു. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിക്കിടക്കയില്‍ വെച്ച് താലികെട്ടാന്‍ തീരുമാനിച്ചു. അതേസമയം, ഓഡിറ്റോറിയത്തില്‍ സദ്യയും വിളമ്പി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close