
കോഴിക്കോട് :
ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചു കേരള ബ്ലഡ് ഡോണേഴ്സ് ഫോറം, ജില്ലാ ആരോഗ്യവകുപ്പ്, കോട്ടപ്പറമ്പ് ബ്ലഡ് സെന്റർ, എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംയുക്തമായി കോഴിക്കോട് ബസ്റ്റാൻഡ് പരിസരത്ത് എയ്ഡ്സ് രോഗികളോട് ഐക്യ ദാർഢ്യം
പ്രകടിപ്പിച്ചു കൊണ്ട് മെഴുകുതിരി തെളിയിച്ചു.
കേരള ബ്ലഡ് ഡോണേർസ് ഫോറം പ്രസിഡന്റ് ഡോക്ടർ ശ്രീബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ബി ഡി എഫ് രക്ഷധികാരി കെ പി അബൂബക്കർ
ഉത്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു
കെ. ബി. ഡി. എഫ് ജനറൽ സെക്രട്ടറി
എ. കെ. ഗണേഷ്
ആർ ജയന്ത് കുമാർ, കോയട്ടി മാളിയേക്കൽ, വിജയൻ ആലപ്രത്ത്, ഡോക്ടർ വിഷ്ണു ഐ എം എ, കെ കെ പ്രേമൻ, സിപി റഷീദ്,മുഹമ്മദ് ഹാരിസ്, സജീവൻ ടി എൻ, തങ്കമണി, വെങ്കിടചലം, എന്നിവർ സംസാരിച്ചു.
ബസ് സ്റ്റാന്ഡിലെ പോർട്ടർമാരും പൊതു ജനങ്ങളും പങ്കെടുത്തു.



