KERALAlocal

മാധ്യമം ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി പത്രപ്രവർത്തക യൂനിയൻ പ്രകടനം

കോഴിക്കോട്: ആറ് വർഷമായി തുടരുന്ന ശമ്പള പ്രതിസന്ധി പരിഹരിക്കുക, നാലു മാസത്തെ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, എല്ലാ മാസവും അഞ്ചാം തീയ്യതിക്കകം ശമ്പളം വിതരണം ചെയ്യുക, ശമ്പളം ഗഡുക്കളായും ജീവനക്കാരെ തരംതിരിച്ചും വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുക, ജീവനക്കാരോടുള്ള പക പോക്കൽ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി മാധ്യമം ജീവനക്കാർ നടത്തിയ രാപ്പകൽ സത്യഗ്രഹത്തിന് ഐക്യദാർഡ്യമർപ്പിച്ച് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി സമരപന്തലിലേക്ക് പ്രകടനം നടത്തി. കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ല പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത്, സംസ്ഥാന സമിതി അംഗങ്ങളായ പി.എസ്. രാകേഷ്, രെജി ആർ. നായർ, ജില്ല ട്രഷറർ പി. പ്രജിത്ത്, ജില്ല വൈസ് പ്രസിഡൻ്റ് എ. ബിജുനാഥ്, സാനു ജോർജ്, രജീന്ദ്ര കുമാർ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

more news:മാമി തിരോധാന കേസ്: ലോക്കൽ പോലീസിന് വീഴ്ച്ചയുണ്ടായില്ല, ക്രൈംബ്രാഞ്ച് തുടങ്ങിയിടത്തു തന്നെ !

നേരത്തേ കെ.യു.ഡബ്ല്യു.ജെ പ്രസിഡൻ്റ് കെ.പി. റെജി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ പ്രസിഡൻ്റ് എം. ഫിറോസ് ഖാൻ അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, വി.എസ്. ജോൺസൻ (കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻ്റ്), കെ. രാജീവ് (ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻ്റ്), അഹമ്മദ് കുട്ടി ഉണ്ണികുളം (എസ്.ടി.യു ദേശീയ പ്രസിഡൻ്റ്) എന്നിവർ സംസാരിച്ചു.
മാധ്യമം എംപ്ലോയീസ് യൂനിയൻ സെക്രട്ടറി കെ. സജീവൻ സ്വാഗതവും ജേർണലിസ്റ്റ്സ് യൂനിയൻ സെക്രട്ടറി സുൽഹഫ് നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close