
പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ 2006 മുതൽ നടത്തിവരുന്ന ചുരത്തിലെ പ്രകൃതിദർശന പഠനയാത്രയുടെ 20-ാം വാർഷികം പ്രതീകാത്മകമായി സംഘടിപ്പിച്ചു. രണ്ടാം മുടിപ്പിൻ വളവിന് സമീപത്തെ മരുതിലാവ് ഖുവ്വത്തൽ ഇസ്ലാം സുന്നി മദ്രസയ്ക്ക് മുന്നിൽ കൈതപ്പൊയിൽ എം.ഇ.എസ്. ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ ഫ്ളാഗ് ഓഫ് ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ്, കേരള എഡ്യൂക്കേഷൻ കൗൺസിൽ, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ദേശീയ ഹരിത സേന എന്നിവരുടെ പിന്തുണയോടെ ദർശനം സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രകൃതിദർശനയാത്രയ്ക്ക് ദർശനം പ്രോഗ്രാം കോ- ഓർഡിനേറ്റർ എം.എ. ജോൺസൺ, ദർശനം പ്രസിഡൻ്റും പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി ജില്ലാ കോ – ഓർഡിനേറ്ററുമായ പി. സിദ്ധാർത്ഥൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ പ്രോജക്ട് ഫെലോ ഡോ. മിഥുൻ വേണുഗോപാൽ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ, സെൻ്റ് ബെനഡിക്ട് കോളേജ് അസിസ്റ്റൻ്റ് പ്രെഫസർ പി.സി. ശ്രീലേഖ, ജൻസി പി. വർഗീസ്, ജാൻസി, ദർശനം പരിസ്ഥിതി വേദി കൺവീനർ പി. രമേഷ് ബാബു, അടിവാരം – ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് വി.കെ. മൊയ്തു മുട്ടായി, സെക്രട്ടറി പി.കെ. സുകുമാരൻ, നിർവ്വാഹകസമിതി അംഗം കെ.എൻ.ബിജുമോൻ, ദർശനം വനിത വേദി പ്രവർത്തകരായ മിനി ജോസഫ്, വി.പി.ആബിദ പള്ളിത്താഴം എന്നിവർ നേതൃത്വം നൽകി.
താമരശ്ശേരി ചുരത്തിൽ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി വൃക്ഷങ്ങൾ മുറിക്കുന്നതിനാൽ ഉണ്ടാകുന്ന ഗതാഗത തടസ്സം കണക്കിലെടുത്താണ് പ്രതീകാത്മകമായി 20-ാം വാർഷിക പ്രകൃതി പഠന മഴയാത്ര സംഘടിപ്പിച്ചത്. ‘




