KERALAlocaltop newsVIRAL

ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി

 

കോടഞ്ചേരി: ഇൻഫാം രജത ജൂബിലിക്ക് മുന്നോടിയായി കൂരാച്ചുണ്ടിൽ മോൺസിഞ്ഞോർ ആൻ്റണി കൊഴുവനാലിൻ്റെ കബറിടത്തിൽ നിന്ന് ആരംഭിച്ച ദീപശിഖറാലിക്കും വളംബരജാഥക്കും കോടഞ്ചേരിയിൽ സ്വീകരണം നല്കി ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി അദ്ധ്യക്ഷത വഹിച്ചു, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ
കുര്യാക്കോസ് ഐകുളമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.

ജാഥാ – ക്യാപ്റ്റൻ സ്കറിയ നെല്ലംകുഴി , ഫാ.ബെന്നി മുണ്ടനാട്ട്, ഫാ. ജോസ് പെണ്ണാ പറമ്പിൽ എന്നിവർ സംസാരിച്ചു .ചടങ്ങിൽ കോടഞ്ചേരിയിലെ ആദ്യ ആദ്യകാല ഇൻഫാം പ്രവത്തകരായ സെബാസ്റ്റ്യൻ കൊല്ലിത്താനം, ജോസുകുട്ടി ആയിരം മല , തോമസ് പുള്ളിക്കാട്ട്, തോമസ് ജോൺ മൂഴിക്കച്ചാലിൽ , മാത്യു ചെല്ലംകോട്ട്, മത്തായി കുമ്പപ്പള്ളി, ഷാജി വണ്ടനാക്കര എന്നിവരെ ആദരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close