crimeKERALAlocalOtherstop newsVIRAL

ഹൈകോടതിയെ വെല്ലുവിളിച്ച് തുടരുന്ന പട്ടാളപ്പള്ളിക്കടുത്ത തട്ടുകട ഉടൻ ഒഴിപ്പിക്കണം – മനുഷ്യാവകാശ കമീഷൻ

* അംബികയുടെ തട്ടുകടയുടെ ആദൃശ്യ സംരക്ഷണം ഇനി നടക്കില്ല

കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സി. ഓഫീസിന് സമീപമുള്ള നടപ്പാതയിലെ തെരുവുകച്ചവടക്കാരുടെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സിറ്റി പോലീസ് കമ്മീഷണർ നഗരസഭാ ജീവനക്കാർക്ക് പോലീസ് സംരക്ഷണം ഏർപ്പാടാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

മാർച്ച് 27 ന് കമ്മീഷൻ നഗരസഭാ സെക്രട്ടറിക്ക് നൽകിയ ഉത്തരവ് പൂർണമായി നടപ്പിലാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പ്രസ്തുത ഉത്തരവിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻ സമർപ്പിക്കണം.

ആവശ്യപ്പെട്ട വിവരങ്ങൾ ഇവയാണ്;

നഗരസഭാ പ്രദേശത്ത് തെരുവുകച്ചവട മേഖലകൾ കണ്ടെത്തിയിട്ടുണ്ടോ, ഇപ്രകാരം കണ്ടെത്തിയിട്ടുണ്ടെങ്കിൽ തെരുവുകച്ചവടക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോ, തിരക്കുള്ള റോഡുകളിലും ജംഗ്ഷനുകളിലും തെരുവുകച്ചവടം നടത്താൻ അനുമതി നൽകുന്നതിന് മുമ്പ് സിറ്റി പോലീസിന്റെ ക്ലിയറൻസ് വാങ്ങിയിട്ടുണ്ടോ എന്നിങ്ങനെ മൂന്ന് വിവരങ്ങളാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തിൽ കമ്മീഷൻആവശ്യപ്പെട്ട വിവരങ്ങൾ നഗരസഭ സമർപ്പിച്ചില്ല. മാനാഞ്ചിറ എൽ.ഐ.സി ഓഫീസിന് സമീപം തെരുവുകച്ചവടം തുടർന്നും നടത്താൻ അനുവദിക്കണമെന്ന അപേക്ഷ കേരള ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിൽ നിയമതടസമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. പത്ര-ദൃശ്യ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close