ബാബു ചെറിയാന്
കോഴിക്കോട്: പെറ്റമ്മയുടെ മരണവിവരം അറിഞ്ഞിട്ടും ഒന്നാശ്വസിപ്പിക്കാനോ ,തിരിഞ്ഞുനോക്കാനോ മുതിരാതിരുന്ന ഐപിഎസുകാരായ മേലുദ്യോഗസ്ഥരുടെ നിലപാടിൽ മനംനൊന്ത് നീറുന്ന വാക്കുകളുമായി കേരള പോലീസിലെ സീനിയർ ഓഫീസറുടെ ഫേസ് ബുക്ക് പോസ്റ്റ്. കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമാണ് നെഞ്ചിലെ നീറ്റൽ സ്വന്തം ഫേസ് ബുക്ക് വാളിൽ കോറിയിട്ടത്.
” ഞാൻ കേരള പോലീസിലെ ഒരു സീനിയർ ഓഫീസറാണ്. എൻ്റെ എല്ലാമായിരുന്ന അമ്മ കഴിഞ്ഞദിവസം ഇഹലോകവാസം വെടിഞ്ഞു.പക്ഷെ, എൻ്റെ മേലുദ്യോഗസ്ഥരിൽ ഒരാൾപോലും ഈ നിമിഷംവരെ എന്നെ ഒന്നു വിളിക്കുകയോ, ആശ്വസിപ്പിക്കുകയോ ചെയ്തില്ല. പിന്നെയെന്ത് ജനമൈത്രി പോലീസ്.പൊതുജനങ്ങളോട് ബഹുമാനത്തോടെയും, സ്നേഹത്തോടെയും ഇടപെടണമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഞാനടക്കമുള്ള കീഴുദ്യോഗസ്ഥരെ ബോധവത്ക്കരിക്കുന്നവരാണ് ഐപിഎസുകാരായ ഈ മേലുദ്യോഗസ്ഥമാർ.കീഴുദ്യോഗസ്ഥരോ
വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എസ് ഐ മുതൽ ഡിവൈഎസ്പി വരെ റാങ്കുകളിൽ ജോലി ചെയ്ത കേരള പോലീസിലെ മിന്നും താരമാണ് വയനാട് സ്വദേശിയായ പ്രിൻസ് എബ്രഹാം.