
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവനയെത്തി. ഭാവനയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പമുള്ള ചിത്രം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. ‘സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന് കുറിച്ചാണ് ശിവന്‍കുട്ടി ചിത്രം പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ഇന്ന് ഉച്ചയ്ക്ക് തലസ്ഥാനത്ത് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്.
more news:ഹൈകോടതിയെ വെല്ലുവിളിച്ച് തുടരുന്ന പട്ടാളപ്പള്ളിക്കടുത്ത തട്ടുകട ഉടൻ ഒഴിപ്പിക്കണം – മനുഷ്യാവകാശ കമീഷൻ
ഭാവനയെ കൂടാതെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും വിരുന്നില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്. അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വിരുന്നിനെത്തിയില്ല. ഗവര്‍ണറെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗോവയിലായിരുന്നതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. അതേസമയം ലോക്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും എന്നാണ് വിവരം. ഈ മാസം 22-നാണ് ലോക്ഭവനില്‍ ഗവര്‍ണറുടെ വക വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.




