EDUCATIONKERALAlocaltop news

കെ-ടെറ്റ്: യോഗത്യാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 22 മുതൽ

താമരശേരി:

:താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെൻ്ററായ  നടുവണ്ണൂർ ജി.എച്ച്.എസ്.എസിൽ നിന്നും 2025 സെപ്റ്റംബർ 18,19 തിയതികളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 2025 ഡിസംബർ 22, 23, 24, 26 തീയതികളിലായി വൈകുന്നേരം 4.00 മണി വരെ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് (മിനി സിവിൽ സ്റ്റേഷൻ) നടക്കുന്നതാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്. ഡിഗ്രി/ടി.ടി.സി/ഡി. എൽ.എഡ് കോഴ്സ‌് പൂർത്തിയായിട്ടില്ലാത്തവർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫി ക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി

മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാകേണ്ടതാണ്.

(ബി.എഡ്, ഡി.എഡ്, ഡി.എൽ.എഡ് പഠിച്ചു കൊണ്ടിരിക്കെ പരീക്ഷയെഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നുവെന്ന് സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.)

കാറ്റഗറി 1- 22/12/2025 തിങ്കൾ

കാറ്റഗറി 2 – 23/12/2025 ചൊവ്വ

കാറ്റഗറി 3 – 24/12/2025 ബുധൻ

കാറ്റഗറി 4- 26/12/2025 വെള്ളി

ആവശ്യമായ രേഖകൾ:-

1 ഹാൾ ടിക്കറ്റ് (ഒറിജിനൽ, കോപ്പി)

2 കെ-ടെറ്റ് റിസൽട്ട് കോപ്പി

3. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

4. പ്ലസ് ടു സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

5. ഡിഗ്രി/ഡി എൽ എഡ് സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

6. ഡിഗ്രി കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്‌(ഒറിജിനൽ, കോപ്പി)

7. ബി.എഡ് സർട്ടിഫിക്കറ്റ് (ഒറിജിനൽ, കോപ്പി)

8. ബി.എഡ് മാർക്ക് ലിസ്റ്റ്(ഒറിജിനൽ, കോപ്പി)

9.കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close