
കോഴിക്കോട് :
കോഴിക്കോടിൻ്റെ വിനോദസഞ്ചാര മേലയ്ക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് ബോട്ട് സർവീസ് ആരംഭിക്കുന്നു. ബോട്ടിൻ്റെ ആദ്യ യാത്ര നാളെ (26) പകൽ 10.30 ന് കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്ക്വയറിനു സമീപം ടൂറിസ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്-ബേപ്പൂർ റൂട്ടിൽ ആദ്യമായാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്.
ഒരു ബോട്ടിൽ 13 പേർക്ക് യാത്ര ചെയ്യാം. 15 മിനിറ്റാണ് യാത്രാ സമയം. കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പുതുമയും ഊർജ്ജവും നൽകുന്ന സംരംഭം കോറൽസ് ബോട്ട് സർവീസസാണ് ആരംഭിക്കുന്നത്. സഞ്ചാരികൾക്ക് വിവിധ പാക്കേജുകൾ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.
കടൽ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന സർവീസിലൂടെ കോഴിക്കോട്–ബേപ്പൂർ തീരദേശങ്ങളുടെ മനോഹാരിതയും കടലിന്റെ ശാന്തസൗന്ദര്യവും ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.




