KERALAlocal

ആവാസ വ്യവസ്ഥകളുടെ സംരക്ഷണം ജീവിതത്തിൻ്റെ ഭാഗമാക്കണം: മേയർ ഒ.സദാശിവൻ

കോട്ടുളി തണ്ണീർത്തടശുചീകരണവും കണ്ടലുകൾ നട്ടുപിടിപ്പിക്കലും സംഘടിപ്പിച്ചു

കോഴിക്കോട്: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട‌റേറ്റിൻ്റെ പിന്തുണയോടെ മലബാർ ബോട്ടാണിക്കൽ ഗാർഡൻ, സി.ഡബ്ല്യു. ആർ. ഡി .എം, സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ എന്നിവയുടെ സംയുക്ത സാങ്കേതിക സഹകരണത്തോടെ കാളാണ്ടിതാഴം ദർശനം സാംസ്കാരിക വേദി പാരിസ്ഥിതികം പരിപാടി സംഘടിപ്പിച്ചു. കോട്ടൂളി സരോവരം ബയോ പാർക്കിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു.

പ്രാന്തൻ കണ്ടൽ, വലിയ ഉപ്പട്ടി, കുറ്റികണ്ടൽ എന്നീ മൂന്നുതരം കണ്ടൽ ചെടികളുടെ തൈകൾ നട്ടുപിടിപ്പിച്ചും സരോവരം ബയോ പാർക്ക് പരിസരം ശുചികരിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തിയുമാണ് പാരിസ്ഥിതികം പരിപാടി സംഘടിപ്പിച്ചത്. കോട്ടുളി തണ്ണീതടം ആവാസ വ്യവസ്ഥകളുടെ ഹൃജയസരസ്സ് എന്ന് നാമകരണം ചെയ്യപ്പെട്ട പരിപാടിയിൽ ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ സംസാരിച്ചു. എം സി സി ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് വോളണ്ടിയർമാർ, പ്രോഗ്രാം ഓഫീസർ ടി.കെ. സജേഷിന്റെ നേതൃത്വത്തിൽ ശ്രമദാനമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. ദർശനം പ്രോഗ്രാം കോഡിനേറ്റർ എം.എ ജോൺസൺ, കൗൺസിലർ പ്രബിതാ രാജീവ്, കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ ജോയൻ്റ് സെക്രട്ടറി വി. പി ശ്യാംകുമാർ, മലബാർ ബൊട്ടാണിക്കൽ പ്രോജക്ട് ഫെലോ ഡോ.മിഥുൻ വേണുഗോപാൽ, സി ഡബ്ല്യ ആർ ഡി എം പ്രോജക്‌ട് ഫെലോ പി സുഗമ്യ, കോട്ടുളി തണ്ണീർത്തട സംരക്ഷണ സമിതി കൺവീനർ എ.സത്യനാഥൻ, എരഞ്ഞിപ്പാലം പാലാട്ട് റെസിഡൻഷ്യൽ കമ്മിറ്റി പ്രസിഡന്റ് പി.ജെ മാത്യു, ദർശനം വനിതാവേദി ജോയൻ്റ് കൺവീനർ എം.എൻ രാജേശ്വരി, ദർശനം സെക്രട്ടറി ടി.കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ദർശന ഗ്രന്ഥശാല പ്രസിഡൻ്റ് പി .സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

പരിസര ശുചീകരണം, കണ്ടൽ തൈ വെച്ചുപിടിപ്പിക്കൽ എന്നിവയ്ക്ക് എൻ.എസ്.എസ് വോളണ്ടിയർമാരോടൊപ്പം അധ്യാപിക അനുപമ ലാംഗ്ലി, ദർശനം ജോയൻ്റ് സെക്രട്ടറി പി ജസിലുദ്ദീൻ, ദർശനം നിർവാഹ സമിതി അംഗങ്ങളായ പി. ദീപേഷ് കുമാർ, ഐ.ടി. കോർ ഡിനേറ്റർ ഡഗ്ലസ് ഡിസിൽവ കെ.പി മോഹൻദാസ്, അഞ്ജു.എൻ.നായർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കോട്ടുളി തണ്ണീർത്തടത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി പാഴ് വസ്‌തുക്കൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അനുയോജ്യമായ സ്ഥലങ്ങളിൽ കണ്ടൽ തൈകൾ വെച്ചുപിടിപ്പിച്ചും മാനാഞ്ചിറയിലെ അൻസാരി പാർക്കിൽ മിയാവാക്കി സൂക്ഷ്‌മ വനം നിർമ്മിച്ചും സമ സമീപ റസിഡൻസ് അസോസിയേഷനുകളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചും പാരിസ്ഥിതികം പരിപാടി മുന്നോട്ട് പോകുമെന്ന് ദർശനം പ്രോഗ്രാം കോർഡിനേറ്റർ എം.എ ജോൺസൺ പറഞ്ഞു. ‘

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close