
ബത്തേരി: മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന് മാസ്റ്റര്‍ (77 ) അന്തരിച്ചു.
ബത്തേരി കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ വസതിയില്‍ ഇന്ന് (31-12-2025-ബുധൻ) രാവിലെയായിരുന്നു അന്ത്യം.
സംസ്കാരം നാളെ (01-01-2026-വ്യാഴം) രാവിലെ 10:00-ന് കോളിയാടി തറവാട്ട് വളപ്പിൽ.
കോളിയാടി എ യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്.
ബി. ജെ. പി ദേശീയ കൗണ്‍സില്‍ അംഗം,
സംസ്ഥാന ജനറല്‍ സെക്രട്ടറി,
കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി,
കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് വൈസ് ചെയര്മാന്,
സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: സത്യവതി.
മക്കൾ: ദീപ, ധന്യ.
മരുമക്കൾ: ശ്രീജിത്ത്, അനിൽ.




