
കോഴിക്കോട്: മീഡിയവൺ സീനിയർ ക്യാമറാ പെഴ്സൺ സി.പി അനൂപിൻ്റെ അകാല വിയോഗത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിൽ ചേർന്ന യോഗം അനുശോചിച്ചു. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. ഫിറോസ് ഖാൻ, എ. മുഹമ്മദ് അസ്ലം, എം.കെ സുഹൈല, സനോജ് കുമാർ ബേപ്പൂർ, രമേഷ് കോട്ടൂളി, എം. വ്യാസ്, സോഫിയ ബിന്ദ്, എം. ഷാജഹാൻ, ഷിദ ജഗത്, പി. അനിൽ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി രമേഷ് നന്ദിയും പറഞ്ഞു.




