
കൊച്ചി: നെട്ടൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച നെല്ലിക്കോട് മഹാദേവന്‍ എന്ന ആന ചരിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആനയ്ക്ക് ശാരീരിക അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന കുഴഞ്ഞുവീണത്.
more news: ഫ്രഷ് കട്ട് ഇരകള്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണം: അഡ്വ ബിജു കണ്ണന്തറ
ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ആന ചരിഞ്ഞത്. ഡോക്ടര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ ആനക്ക് 55 വയസ് പ്രായമുണ്ട്. തുറുപ്പുഗുലാൻ എന്ന സിനിമയില്‍ കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവന്‍.




