EDUCATIONKERALAlocaltop news

ബി.ആർ.സി സഹവാസ ക്യാമ്പ് മുത്തപ്പൻപുഴയിൽ സമാപിച്ചു

 

തിരുവമ്പാടി : ചേളന്നൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ ഭിന്ന ശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. മുത്തപ്പൻ പ്പുഴ ഏലമല റിസോർട്ടിൽ നടന്ന ക്യാമ്പിൽ അഭിനയ കളരി , താളമേളം , ചിത്രവർണങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു . തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ മാത്യു പല്ലാട്ട് ഉദ്ഘാടനം ചെയ്തു. അനശ്വര നന്മണ്ട അധ്യക്ഷത വഹിച്ചു. ഫോം എക്സോ എം.ഡി. സി. പി. സുബൈർ , ഏലമല റിസോർട്ട് പാർട്ട്നർ ബഷീർ കാവിൽ , അബ്ദുറഹ്മാൻ കാരശ്ശേരി ,സി സി. ദിലേഷ് , എ.എം. തസ്ലീമ ,കെ. കെ. നിഷാദ് എന്നിവർ സംസാരിച്ചു .
വിവിധ സെഷനുകൾക്ക് കെ .രാമചന്ദ്രൻ , ദീപ ബാലുശേരി , , ലിഷ കാക്കൂർ , സൂര്യകല , ജീജ ഭായ് , ദൃശ്യകല, ഗ്രേഷ്മ , ഫർഹത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

 

ചിത്രം – മുത്തപ്പൻ പ്പുഴ ഏല മല റിസോർട്ടിൽ ചേളന്നൂർ ബി.ആർ.സി നടത്തിയ സഹവാസ ക്യാമ്പിൽ നിന്ന്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close