
കോഴിക്കോട്: മൈ ഹാർട്ട് ഹോസ്പിറ്റലിൽ ലോകത്തെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള “റസിലിയ ടാവി ചികിത്സ” ഓപ്പറേഷൻ കൂടാതെ ഹൃദയ അറയിൽ ഘടിപ്പിച്ചു.
അമേരിക്കയിൽ രണ്ട് വർഷത്തിനു മുമ്പ് വികസിപ്പിച്ച അതി നൂതനവിദ്യ ” സാപിയൻ റസിലിയ ടാവി” അയോർട്ടിക് ധമനിയിൽ കേരളത്തിൽ ആദ്യമായാണ് നടത്തിയത്. റസിലിയ ടാവി ശസ്ത്രക്രിയക്ക് ഡോ. ആഷിഷ് കുമാറിന്റെ നേതൃത്വത്തിൽ രോഗിയെ മയക്കാതെ വേദനരഹിത താക്കോൽദ്വാര ചികിത്സ വിജയകരമായി നടത്തി.
കാൽസ്യം കൂടാതിരിക്കാൻ നൂതന ടിഷ്യു എൻജിനീയറിംഗ് നടത്തി 20 വർഷങ്ങളോളം വാൽവിന്റെ കാലാവധി നേടുന്നതാണ് റസിലിയ വാൽവിന്റെ പ്രത്യേകത. ഹൃദയം തുറന്ന ശസ്ത്രക്രിയയിൽ ആയിരുന്നു ആദ്യം ഈ വാൽവ് ഉപയോഗിച്ചത്. ഇപ്പോൾ ഹൃദയം തുറക്കാതെ റസിലിയ വാൽവ് ടാവി ചികിത്സ വഴി കേരളത്തിൽ ആദ്യമായി മൈ ഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയറിൽ പുതിയ അദ്ധ്യായം കുറിച്ചു. ഇത്തരം വാൽവുകൾ മനുഷ്യശരീരത്തിലെ വാൽവുകളെപ്പോലെ പ്രവർത്തിക്കാനും സാധിക്കുന്നു.
ചികിത്സക്കുശേഷം രണ്ട് ദിവസത്തിനകം രോഗി പൂർണ്ണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ നൂതന ടാവി ചികിത്സയിൽ തുടർമരുന്നുകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കും. അയോർട്ടിക് വാൽവിലെ വിവിധതരം അസുഖങ്ങൾക്ക് ഈ പുതിയ സാങ്കേതിക വാൽവ് ഉപയോഗപ്പെടുത്തുവാൻ സാധിക്കുമെന്ന് മൈഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയർ ചെയർമാൻ ഡോ. അലി ഫൈസൽ അഭിപ്രായപ്പെട്ടു.




