
തിരുവല്ല: മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു എന്ന് മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ അഭി. ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രചരണ റാലി രണ്ടാം ദിനം തിരുവല്ലയിൽ മാർത്തോമ്മ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്തു.
മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടന യക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന ഈ നാട്ടിൽ അതിനോട് ചേർന്ന് നിൽക്കുവാൻ ക്രൈസ്തവ വിഭാഗത്തിന് സാധ്യമല്ല. ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും പരസ്പര സഹകരണത്തിന്റെയും മാർഗം കാട്ടിക്കൊടുക്കുകയാണ് ക്രൈസ്തവ ദൗത്യം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് സംശയങ്ങൾ ഉളവാക്കുന്നതാണ് എന്നും മെത്രപ്പോലിത്താ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.
ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, പാസ്റ്റര്‍ ജെ. ജോസഫ്,
പാസ്റ്റര്‍ രാജു പൂവക്കാല, സ്റ്റാൻലി ജോർജ്, വെരി റവ ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, പാസ്റ്റർ ജെയിസ് പാണ്ടനാട്, ബാബു വെൻമേലി, അനീഷ് തോമസ്, മാത്യുസൺ പി തോമസ്, ബിനു പന്തളം, രാജേഷ് ചുമത്ര, ജോജി പി. തോമസ്, ലിനോജ് ചാക്കോ, പാസ്റ്റർ കെ. കെ. സാം, മാത്യു തരകൻ, , തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.



