KERALAlocalSportstop news

ലഹരിക്കെതിരായ ഉപജില്ലാ ഫുട്‌ബോളിൽ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ ജേതാക്കൾ; കക്കാട് ജി.എൽ.പി.എസ് റണ്ണേഴ്‌സ്

 

മുക്കം: പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂൾ ലഹരിക്കെതിരെ സംഘടിപ്പിച്ച മൂന്നാമത് മുക്കം ഉപജില്ലാ തല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ കൊടിയത്തൂർ സ്‌കൂൾ ജേതാക്കളായി. മുൻ വർഷത്തെ റണ്ണേഴ്‌സപ്പായ ആതിഥേയരായ കക്കാട് ജി.എൽ.പി സ്‌കൂളിനെ ഏകപക്ഷീയമായ മുന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ കിരീടം ചൂടിയത്. ലൂസേഴ്‌സ് ഫൈനലിൽ ജി.യു.പി.എസ് മണാശ്ശേരിയെ പരാജയപ്പെടുത്തി എസ്.കെ.യു.പി സൗത്ത് കൊടിയത്തൂരും ജേതാക്കളായി.

മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കൊടിയത്തൂർ സ്‌കൂളിലെ അഷ്മിൽ, ഗോൾക്കീപ്പറായി മാസിൽ കൊടിയത്തൂർ, ഡിഫൻഡറായി ഷഹനാദും ടോപ് സ്‌കോററായി കക്കാട് സ്‌കൂളിലെ ഫെയിസ് ഫാഹിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദി മാച്ചായി സൗത്ത് കൊടിയത്തൂരിലെ കാമിഷ്, മണാശ്ശേരി സ്‌കൂളിലെ മുഹമ്മദ് അഷലും തെരഞ്ഞെടുക്കപ്പെട്ടു.

മംഗലശ്ശേരി മൈതാനിയിൽ നടന്ന ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എം ഷുഹൈബ് എന്ന കൊച്ചുമോൻ, 15-ാം വാർഡ് മെമ്പർ ഹസീന ബഷീർ എന്നിവർ ആശംസകൾ നേർന്നു.

സമാപന സെഷൻ മുക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. ചാന്ദ്‌നി ഉദ്ഘാടനം ചെയ്തു. . കാരശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സവാദ് ഇബ്രാഹീം, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ആരിഫ്, മുക്കം മുൻസിപ്പൽ വാർഡ് കൗൺസിലർ ഷഫീഖ് മാടായി, കക്കാട് ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, കൊടിയത്തൂർ ജി.എം.യുപി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല ടീച്ചർ, ആനക്കാംപൊയിൽ ഗവ. എൽ.പി സ്‌കൂൾ എച്ച്.എം ജി ഷംസു മാസ്റ്റർ തുടങ്ങിയവർ വിവിധ സമ്മാനങ്ങളും മെഡലുകളും വിതരണംചെയ്തു.

പി.ടി.എ പ്രസിഡന്റ് മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, സ്‌കൂൾ വികസന സമിതി കൺവീനർ ഉമ്മർ തോട്ടത്തിൽ, സംഘാടകസമിതി കൺവീനർ ഷാക്കിർ പാലിയിൽ, എസ്.എം.സി ചെയർമാൻ അബ്ദുസ്സലാം കെ.സി, സീനിയർ അസിസ്റ്റന്റ് പി.പി ഷഹനാസ് ബീഗം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് അഹമ്മദ്കുട്ടി എടക്കണ്ടിയിൽ, കൊടിയത്തൂർ പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. സബ്ജൂനിയർ മുൻ ജില്ലാ താരം കെ.സി അസ്‌ലഹ്, ഈവനിങ് പ്ലയേർസ് താരങ്ങളായ സജീർ കല്ലടയിൽ, ഫഹീം സി.കെ എന്നിവർ മത്സരം നിയന്ത്രിച്ചു.

ലഹരിക്കെതിരേയുള്ള കക്കാട് സ്‌കൂളിന്റെ പോരാട്ടത്തിന് പിന്തുണ പകർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ആരിഫ് ചടങ്ങിൽ പതിനായിരം രൂപ പ്രഖ്യാപിച്ചതും സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close