
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭാരത സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സ്ക്കുൾ ബാൻഡ് മൽസരത്തിൽ സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻറി സ്ക്കൂൾ പങ്കെടുക്കും. നാല് സോണുകളിലായി വിവിധ സ്ക്കൂളുകളിലെ ടീമുകൾ ഈ മാസം 23, 24 ഡൽഹിയിൽ വെച്ച് നടക്കുന്ന മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മൽസരത്തിലും, തുടർന്ന് ഹൈദരാബാദിൽ നടന്ന സൗത്ത് സോൺ മൽസരത്തിലും ഒന്നാം സ്ഥാനം നേടിയ ശേഷമാണ് ടീം ഡൽഹി മൽസരത്തിൽ പങ്കെടുക്കുന്നത്.
more news : ദൈവത്തിൽ നിന്നും സഹോദരനിൽ നിന്നും അകലുന്നത് പാപം : മാർത്തോമ്മാ മെത്രാപോലീത്ത
കഴിഞ്ഞ ദിവസം തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോൽസവത്തിലും ബാൻഡ് മേളത്തിൽ A ഗ്രേഡ് നേടിയിട്ടുണ്ട്. അദ്ധ്യാപകരായ രൂപ, ബെസ്റ്റി പോൾ, മീനു മേരി , ബിജി എന്നിവരാണ് ബാൻഡ് ചുമതലയുള്ള സ്ക്കൂൾ അദ്ധ്യാപകർ.
എറണാകുളം സ്വദേശികളായ കെ.വി. അരുൺ , ഗോപകുമാർ എന്നിവരാണ് പരിശീലകർ. കുട്ടികൾക്കും , അദ്ധ്യാപകർക്കും എല്ലാ വിധ പിന്തുണയുമായി സ്ക്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ. മിനിഷ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആന്റണി എന്നിവർ കൂടെ തന്നെയുണ്ട്. മൽസരത്തിൽ പങ്കെടുക്കാൻ ടീം ഇന്ന് പുറപെട്ടു. മുപ്പതംഗ ടീമിനെ ഗൗരിശങ്കർ ആണ് നയിക്കുന്നത്.



