KERALAlocaltop newsVIRAL

കർഷകനെ മറക്കുന്നവർ നിയമസഭ മറന്നേക്കു’ – കിഫ മാനിഫെസ്റ്റോ പ്രകാശനം ഫെബ്രുവരി ഏഴിന് തിരുവമ്പാടിയിൽ

തിരുവമ്പാടി : ആർക്കൊപ്പം’ 26 എന്ന മുദ്രാവാക്യവുമായി2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കിഫയുടെ മാനിഫെസ്റ്റോ പ്രകാശനം 2026 ഫെബ്രുവരി ഏഴിന് ശനിയാഴ്ച തിരുവമ്പാടിയിൽ  നടക്കും.

വൈകിട്ട് 4 മണിക്ക് തിരുവമ്പാടി അങ്ങാടിയെ ഇളക്കിമറിച്ചുകൊണ്ട് വമ്പിച്ച കർഷക റാലിയും തുടർന്ന് പൊതുയോഗവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആ പൊതുയോഗത്തിൽ വച്ച് 2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കിഫയുടെ നിലപാട് പ്രഖ്യാപിക്കും.

‘കർഷകനെ മറക്കുന്നവർ നിയമസഭ മറന്നേക്കു’ എന്ന മുദ്രാവാക്യവുമായി കർഷക പ്രതിരോധം തീർക്കുവാൻ, ഈ നാട്ടിലെ മുഴുവൻ കർഷകരെയും കർഷക സ്നേഹികളെയും ഫെബ്രുവരി ഏഴിന്   തിരുവമ്പാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close