
കോഴിക്കോട്:
ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സാമൂരിയൻസ് എലത്തൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യമായി വീൽചെയർ വിതരണം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ഷാജി കെ. വീൽചെയർ ഏറ്റുവാങ്ങി. റെയിൽവേ സ്റ്റേഷനുകളിൽ അർഹതപ്പെട്ട യാത്രക്കാർക്ക് വീൽചെയർ സൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടരരുത് എന്ന മനുഷ്യസ്നേഹപരമായ ആശയമാണ് ഈ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ലയൺസ് ക്ലബ്ബ് മുന്നോട്ടുവച്ചത്.
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E യുടെ നേതൃത്വത്തിൽ മഞ്ചേശ്വരം മുതൽ പാലക്കാട് വരെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിലാണ് സൗജന്യമായി വീൽചെയറുകൾ വിതരണം ചെയ്തത്.
പരിപാടിയിൽ ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സാമൂരിയൻസ് പ്രസിഡന്റ് പി.കെ. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ കെ.ടി.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർമാരായ രാജരാജേശ്വരി, പ്രമീള മോഹൻകുമാർ എന്നിവർ ആശംസകൾ നേർന്നു. ജങ്കീഷ്, കൃഷ്ണകുമാർ, സെക്രട്ടറി ബാബു ചിറമേൽ, ട്രഷറർ ജയരാജൻ എന്നിവർ നേതൃത്വം നൽകി.




