crimeKERALAlocaltop newsVIRAL

അസി. കമീഷണർ ടി.കെ അഷ്റഫിന് വീണ്ടും മികവിൻ്റെ മെഡൽ

* ഇത്തവണ രാഷ്ട്രപതിയുടെ മെഡൽ

കോഴിക്കോട് :                                      അസി. കമീഷണർ ടി.കെ അഷ്റഫിന് വീണ്ടും മികവിൻ്റെ മെഡൽ .

രാഷ്ട്രപതിയു ടെ പൊലീസ് മെഡൽ നേടിയ കോഴിക്കോട് ടൗൺ സബ് ഡിവി ഷൻ പൊലീസ് അസിസ്‌റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിനു 2015 ൽ മുഖ്യമന്ത്രിയുടെ മെഡ ലും 2014ൽ ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. 2003ൽ സർവീസിൽ പ്രവേശിച്ച അഷ്റഫ് 2004 ൽ ഇടുക്കി കുമിളി പൊലീസ് സ്‌റ്റേഷൻ എസ്ഐ ആയാണ് സേവനം ആരംഭിച്ചത്. പിന്നിട് കോഴിക്കോട് എലത്തൂർ എസ് ഐ യായി. 2005 മുതൽ 10 വരെ കോഴിക്കോട് ടൗൺ എസ്ഐ ആയും 2010 മുതൽ 19 വരെ നട ക്കാവ്, ടൗൺ സർക്കിൾ ഇൻ സ്പെക്ടറായും പ്രവർത്തിച്ചു. 2020 ൽ താമരശ്ശേരി സബ് ഡിവി ഷനിൽ ഡിവൈഎസ്പിയായി ചുമതലയേറ്റു.

2024ൽ ആണ് കോഴിക്കോട് ടൗൺ സബ് ഡിവിഷൻ അസിസ്‌റ്റൻ്റ് കമ്മിഷണറായി ചുമതല യേറ്റത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ നിരവധി കുപ്രസിദ്ധ മോഷ്ടാക്കളെ അഴിക്കുള്ളിലാക്കി. കുറ്റകൃത്യങ്ങൾ അതി വേഗം അന്വേഷിച്ചു പ്രതികളെ കണ്ടെത്തുന്നതിലും സംഘർഷ മേഖലകളിൽ സമാധാനം ഉറപ്പാ ക്കുന്നതിലും ടി.കെ.അഷ്റഫി ന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയ മാണ്. സൗമ്യ മുഖത്തോടെ പ്രശ്നങ്ങളെ നേരിടുന്ന അഷ്റഫിനെ യാണ് സംഘർഷ മേഖലകളിൽ നിയോഗിച്ചുവരുന്നത്. അടിയുടെ വക്കിലെത്തുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ പുഞ്ചിരിച്ച് എത്തുന്ന അഷ്റഫിനെ കണ്ട് സംഘർഷം ഇല്ലാതായ നിരവധി സംഭവങ്ങളുണ്ട്. നാദാപുരം നരിപ്പറ്റ വാണി മേൽ സ്വദേശിയാണ്. ഭാര്യ: സു ജീറ, മക്കൾ: സനിൽ മുഹമ്മദ്(എംബിഎ വിദ്യാർഥി – ഹൈദരാ ബാദ് ഐഡിയൽ അക്കാദമി), റലിൻ ഫാത്തിമ (ഓഡിയോളജി വിദ്യാർഥി, ബിഎംഎച്ച് , കോഴിക്കോട് )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close