ലോകത്ത ആദ്യ കോവിഡ്19 പ്രതിരോധവാക്‌സിന്‍ വികസിപ്പിച്ചെടുത്ത റഷ്യ ഓഗസ്റ്റ് 12ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഓഗസ്റ്റ് മാസം തന്നെ രാജ്യത്തെ ഡോക്ടര്‍മാരേയും അധ്യാപകരേയും വാക്‌സിനേറ്റ് ചെയ്യുമെന്ന റഷ്യന്‍ ആരോഗ്യകാര്യ സഹമന്ത്രി ഒലെഗ് ഗ്രിഡനോവ് പറഞ്ഞു.
ലോകത്ത് പത്തോളം വാക്‌സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനിടയിലാണ് റഷ്യയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. യു എസും ബ്രസീലും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്ത് കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യം റഷ്യയാണ്.
നവംബര്‍ മൂന്നിന് മുമ്പായി യു എസ് കോവിഡ്19 വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പായിട്ട് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ട്രംപ്. റഷ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതോടെ ട്രംപ് സമ്മര്‍ദത്തിലായിരിക്കുകയാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് ലകഷ്യമിട്ടല്ല താന്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നും ജനങ്ങളുടെ ജീവനാണ് പ്രധാനമെന്നും ട്രംപ് വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി.