Business
ഫെറേറോ കിന്‍ഡര്‍ ക്രീമി ഇപ്പോള്‍ വിപണിയില്‍
കൊച്ചി: ചോക്ലേറ്റ്, മിഠായി നിര്‍മ്മാതാക്കളായ ഫെറേറോ കുട്ടികള്‍ക്കായി കിന്‍ഡര്‍ ക്രീമി എന്ന പുതിയ സ്‌നാക്ക് പുറത്തിറക്കി. കിന്‍ഡര്‍ ബ്രാന്‍ഡുമായി ചേര്‍ന്നാണ് ഫെറേറോ കിന്റര്‍ ക്രീമി പുറത്തിറക്കുന്നത്. പശുവിന്‍ പാലിന്റെയും വിറ്റാമിന്‍ ബി12ന്റെയും ഗുണങ്ങളുള്ള ക്രഞ്ചിയും ചെറുതുമായ സ്നാക്കാണിത്. കൊച്ചി,ബെഗംലൂരു തുടങ്ങി തെക്കേ ഇന്ത്യയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഇവ ലഭ്യമാക്കും. ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉല്‍പ്പന്നം വാങ്ങാന്‍ കഴിയും. 20 രൂപയാണ് വില. പുതിയ ഉത്പന്നത്തിലൂടെ ഇന്ത്യയുടെ ചോക്ലേറ്റ് വിഭാഗത്തില്‍ പ്രവര്‍ത്തനം വ്യാപിപിക്കാനാണ് ഫെറേറോ ഇന്ത്യ ലക്ഷ്യമിടുന്നത്.
80 ശതമാനത്തിലധികം അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി സംഭരിച്ചാണ് പൂനെക്കടുത്തുള്ള ബാരാമതിയിലെ പ്ലാന്റില്‍ കിന്‍ഡര്‍ ക്രീമി നിര്‍മ്മിക്കുന്നത്. ഘടക മിശ്രിതം, മെറ്റീരിയല്‍ സോഴ്സിംഗ്, പാക്കേജിംഗ് എന്നിവ പ്ലാന്റിലെ സവിശേഷമായ ആര്‍ ആന്‍ഡ് ഡി സൗകര്യത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്.
‘മേഡ് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ’ മറ്റൊരു വിജയകരമായ സൃഷ്ടിയായ കിന്‍ഡര്‍ ക്രീമി അവതരിപ്പിച്ചു കൊണ്ട് ഞങ്ങള്‍ കിന്‍ഡര്‍ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുകയാണ്. ഇത് പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഫെറേറോയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ, പ്രാദേശിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഇത് ഗുണം ചെയ്യും. മേഖലയിലെ കിന്‍ഡര്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയും വിജയവും പ്രകടമാക്കുതാണ് പുതിയ ഉത്പന്നം. കിന്‍ഡര്‍ ക്രീമിക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിക്കുമെന്നും കുട്ടിയുടെ ലഘുഭക്ഷണ വിഭാഗത്തില്‍ ഉപഭോഗം വര്‍ദ്ധിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ ഫെറേറോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സ്റ്റെഫാനൊ പെല്ലെ പറഞ്ഞു.