INDIAKERALA

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു.

ലോകപ്രശ്‌സത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ വച്ചായിരുന്നു അന്ത്യം.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇദ്ദേഹത്തെ രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിരുന്നു.

മേവാതി ഘരാനയിലെ അതുല്യ ഗായകനായ ജസ്‌രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു. ഹരിയാനയിലെ ഹിസ്റ്റാറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ 1930 ലാണ് ഇദ്ദേഹത്തിന്റെ ജനനം. സംഗീതജ്ഞനായിരുന്ന പിതാവ് മോത്തിറാമില്‍ നിന്നാണ് സംഗീത പഠനം തുടങ്ങിയത്.

ജസ്രംഗി എന്ന പേരില്‍ ഒരു ജുഗല്‍ബന്ദി ശൈലി തന്നെ ഇദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണന്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനാണ്. പ്രശസ്ത ഹിന്ദി സംവിധായകന്‍ വി ശാന്താറാമിന്റെ മകള്‍ മാധുരയാണ് ജസ്രാജിന്റെ പത്‌നി. മക്കള്‍-ശാരംദേവ് പണ്ഡിറ്റ്, ദുര്‍ഗ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close