localtop news

ജനവാസ മേഖലയിൽ കാട്ടാനയുടെ ജീർണ്ണിച്ച അവശിഷ്ടം അടിഞ്ഞ നിലയിൽ

കരിയാത്തുംപാറ പുഴയുടെ തീരത്താണ് മാംസാവശിഷ്ടം കണ്ടത്

കൂരാച്ചുണ്ട് :കരിയാത്തുംപാറ പാപ്പൻചാടി കയത്തിനടുത്ത് പുഴയിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. പുഴയിൽ വന്യജീവിയുടേതെന്ന് സംശയിക്കുന്നതും ജീർണ്ണിച്ചതുമായ മാംസാവശിഷ്ടങ്ങൾ കിരയാത്തുംപാറ പുഴയുടെ ജനവാസ മേഖലയിൽ ഒഴുകിയെത്തി അടിയുകയും ദുർഗന്ധം വമിക്കുകയും ചെയ്തതിനെ തുടർന്ന് പ്രദേശവാസികളും വനപാലകരും നടത്തിയ തിരച്ചിലിലാണ് കിലോമീറ്ററുകൾ ദൂരെ വനമേഖലയിൽ ഉരക്കുഴിയുടെ താഴ് വാരവുമായ പാപ്പൻചാടികയത്തിന് ഒരു കിലോമീറ്റർ മുകൾ ഭാഗത്ത് പുഴയിൽ ആൺ ആനയുടേതെന്ന് സംശയിക്കുന്ന ജഢം കണ്ടെത്തിയത്.

ആനയുടെ ജഢം കല്ലുംക്കൂട്ടത്തിനിടയിൽ കുടുങ്ങിയ നിലയിലാണുള്ളത്. ഇതിൻ്റെ ആന്തരിക അവശിഷ്ടങ്ങളാണ് പുഴയിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി താഴേക്ക് ഒഴുകിയെത്തിയത്.ശക്തമായ മഴയെത്തുടർന്ന് കക്കയം ഡാമിലെ അധിക ജലം തുറന്നുവിട്ടതിനെ തുടർന്നുള്ള പ്രളയത്തിൽ ആന അകപ്പെട്ടതാകാം മരണകാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച തുടർനടപടികൾ ഇന്ന് നടത്തുമെന്ന് കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ശ്രീജിത്ത് അറിയിച്ചു.

എന്നാൽ നാലു ദിവസം മുൻപ് പുഴയിൽ ജീർണ്ണിച്ചതും ദുർഗന്ധം വമിക്കുന്നതുമായ ഏതോ ജീവിയുടെ മാംസാവശിഷ്ടങ്ങൾ വൻതോതിൽ പുഴയിൽ ഒഴുകിയെത്തിയത് പ്രദേശവാസികൾ വനപാലകരെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞും ഒരു നടപടിയും സ്ഥീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പുഴയുടെ സമീപമുള്ള കുടിവെള്ള സ്രോതസ്സുകളും മറ്റും മലിനമാകുന്ന സാഹചര്യത്തിൽ
ഇന്നലെ വീണ്ടും നാട്ടുകാരുടെ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ വീണ്ടും സ്ഥലത്തെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close