local

ജില്ലയില്‍ ഇന്ന് 140 പേര്‍ കോവിഡ് മുക്തരായി, 14963 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 140 പേര്‍ കോവിഡ് മുക്തരായി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 140 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ 38, ഓമശ്ശേരി 8, മാവൂര്‍ 7, കൊയിലാണ്ടി 10, ബാലുശ്ശേരി 1, കടലുണ്ടി 1, മുക്കം 1, തിരുവളളൂര്‍ 6,
പേരാമ്പ്ര 6, ചേമഞ്ചേരി 1, ചോറോട് 21, മടവൂര്‍ 2, ചെക്യാട് 3, വടകര 3, കാവിലുംപാറ 1, തിരുവമ്പാടി 1, കുന്നുമ്മല്‍ 1,
ഉളേള്യരി 1, വില്യാപ്പളളി 1, നന്മണ്ട 1, ചക്കിട്ടപ്പാറ 1, കക്കോടി 1, കോടഞ്ചേരി 1, കൂരാച്ചുണ്ട് 1, കുറ്റിയാടി 1, അത്തോളി 1,
കുന്ദമംഗലം 1, കുരുവട്ടൂര്‍ 1, പെരുമണ്ണ 1, താമരശ്ശേരി 14, നരിക്കുനി 1, വാണിമേല്‍ 2.

*ജില്ലയില്‍ 14963 പേര്‍ നിരീക്ഷണത്തില്‍*

പുതുതായി വന്ന 513 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14963 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88305 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 233 പേര്‍ ഉള്‍പ്പെടെ 1431 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 293 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

5652 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,59,008 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,56,689 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,52,474 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2319 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 149 പേര്‍ ഉള്‍പ്പെടെ ആകെ 3043 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 574 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2443 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 31533 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close