നടുവണ്ണൂര്‍: കോവിഡ് രോഗികളെയുമായി പോകുകയായിരുന്ന ആംബുലന്‍സ് െ്രെഡവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞു വീണു. നടുവണ്ണൂരില്‍ നിന്നും കോവിഡ് ബാധിതരായ ഒരു കുടുംബത്തിലെ അഞ്ച് പേരെയുമായി എന്‍ഐടിയിലെ പ്രഥമികചികിത്സാ കേന്ദ്രത്തിലേയ്ക്ക് പോകുകയായിരുന്ന 108 ആംബുലന്‍സിന്റെ െ്രെഡവര്‍ അരുണ്‍ ആണ് കുഴഞ്ഞു വീണത്.
താമരശേരി ചുങ്കത്തെ സ്വകാര്യ ആശുപത്രിക്ക് മുന്‍വശം വെച്ചായിരുന്നു സംഭവം. ആംബുലന്‍സ് നിര്‍ത്തി പുറത്തിറങ്ങിയ പിപിഇ കിറ്റ് ധരിച്ച െ്രെഡവര്‍ റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. കോടതി ആവശ്യത്തിനായി വന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജിലു സെബാസ്റ്റിയന്‍ സമീപത്തുണ്ടായിരുന്നു. ഇദ്ദേഹമാണ് ഓടിയെത്തി റോഡില്‍ കിടന്ന അരുണിനെ റോഡരികിലേക്ക് മാറ്റികിടത്തിയതും ആംബുലന്‍സ് റോഡില്‍ ഒതുക്കി നിര്‍ത്തിയതും.
108 ആമ്പുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെതുടര്‍ന്ന് മറ്റ് രണ്ട് ആമ്പുലന്‍സുകള്‍ സ്ഥലത്തെത്തി. ഇതില്‍ ഒന്നില്‍ രോഗികളെ പ്രഥമികചികിത്സാ കേന്ദ്രത്തിലേയ്ക്ക് യിലേക്ക് കൊണ്ടു പോയി. കോവിഡ് ഭീതിയെല്ലാം മാറ്റി വെച്ചുള്ള പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ രോഗികള്‍ക്ക് തുണയായി. പിന്നീട് ദേഹാസ്വാസ്ഥ്യം ഭേദപ്പെട്ട അരുണ്‍ ഓടിച്ചുവന്ന വാഹനവുമായി മടങ്ങി.
(ഫോട്ടോ: പ്രതീകാത്മകം)