കുറ്റ്യാടി: കെ.എസ്.ആർ.ടി.സി തൊട്ടിൽ പാലം ഡിപ്പോയുടെ കീഴിൽ കുറ്റ്യാടിയിൽ നിന്നും വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്കായി പ്രത്യേക ബോണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
ഇതനുസരിച്ച് സ്ഥിരമായുള്ള സർക്കാർ ജീവനക്കാർ, മറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും പ്രയോജനകരമാകുന്നതാണ് ബോണ്ട് പദ്ധതി. ഇത്തരം യാത്രക്കായുള്ള ബസ്സുകൾ പൂർണ്ണമായും അണുവിമുക്തമാക്കി മുൻക്കൂടി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും.ഇതനുസരിച്ച് 10, 20,25, ദിവസങ്ങളിൽ മുൻകൂർ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാനും കഴിയും. ആദ്യമായി റജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് അപ്പ് ആന്റ് ഡൗൺ യാത്രയ്ക്കായി ടിക്കറ്റ് വിലയിൽ ഇരുപത് ശതമാനം കുറവ് നൽകും. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട് (സിവിൽ ) നോൺ സ്റ്റോപ്പും, വടകരയ്ക്കും, മാനന്തവാടിയിലേക്കു മാ ണ് ആദ്യപടിയായിനടത്തുന്നത്.
തൊട്ടിൽ പാലം ഡിപ്പോയുടെ കീഴിൽ കുറ്റ്യാടിയിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരായ സജീവൻ കെ.എം ഷാജി കെ എന്നിവർ നേതൃത്യം നൽകി.സതീഷ് പി.പി., നിത്യാനന്ദ കുമാർ കെ., ശശി മുണ്ട വയലിൽ, രൺദീപ് പി.കെ, നിമ.കെ, രജീഷ് കെ.വാകയാട്, സുരേഷ് ബാബു,ആർ ,ധനീഷ്. ജി, തുടങ്ങിയവർ സാന്നിദ്ധ്യം വഹിച്ചു.