സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2067 പേര്‍ രോഗവിമുക്തരായപ്പോള്‍ മരിച്ചത് 10 പേര്‍.
രാജ്യത്തെ സ്ഥിതി ഗുരുതരം….
നിര്‍ണായക ഘട്ടത്തിലൂടെ നാം കടന്നു പോകുന്നു. രോഗത്തിന്റെ നിലവിലെ അവസ്ഥ അപ്രതീക്ഷിതമാണ് എന്ന് പറയാന്‍ പറ്റില്ല. ലോകത്ത് തന്നെ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലൊന്നാണ് കേരളം. ആ പ്രത്യേകത കണക്കിലെടുത്താല്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ചസ്ഥായിലെത്താന്‍അനുവദിക്കാതെ പിടിച്ചു നിര്‍ത്താനായി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 77095 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണ് എന്ന് മനസിലാവുക. മരണം ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യം. 1017 മരണമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.