local
പേരാമ്പ്രയിലെ നിരോധനാജ്ഞ പിന്‍വലിച്ചു,ഓണക്കാലത്ത് ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ
കോഴിക്കോട്: പേരാമ്പ്ര 5, 15 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റ് പ്രദേശത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പേരാമ്പ്ര മത്സ്യമാര്ക്കറ്റ്് അടച്ചിടും. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
ജില്ലയില്‍ കണ്ടെയിന്മെന്റ് സോണുകളൊഴികെയുളള സ്ഥലങ്ങളില്‍ സെപ്തംബര്‍ രണ്ട് വരെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്ററുകളിലും സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ച് ഭക്ഷണം ഇരുന്ന് കഴിക്കാം. രാത്രി ഒന്‍പത് മണി വരെ മാത്രമേ ഇവ തുറന്നു പ്രവര്‍ത്തിക്കാവു. ലോഡ്ജിങ്ങ് സൗകര്യമുളള ഹോട്ടലുകളില്‍ അതിഥികള്‍ക്ക് മുറി അനുവദിക്കുന്നതിനുമുമ്പും ഉപയോഗിച്ച ശേഷവും അണുവിമുക്തമാക്കുകയും ജീവനക്കാരെ കൃത്യമായ കാലയളവില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്യണം.
മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവയില്‍ കര്‍ശനമായും തിരക്ക് നിയന്ത്രിക്കണം. സാമൂഹിക അകലം ഉറപ്പാക്കേണ്ടത് സ്ഥാപന ഉടമകളുടെ ഉത്തരവാദിത്തമാണ്. ഓരോ ഉപഭോക്താവും കടക്കകത്ത് ചെലവഴിക്കുന്ന സമയവും ക്രമീകരിക്കണം.
ഒരു തരത്തിലുമുളള ഓണം മേളകളോ പ്രദര്‍ശനങ്ങളോ അനുവദനീയമല്ല. കണ്ടെയ്ന്മെന്റ് സോണുകളിലും ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും ഈ ഇളവുകള്‍ ബാധകമല്ല.