BusinesslocalOtherstop news

ഓണാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി ആംവേ

കൊച്ചി:  കേരളത്തിലെ നിരാലംബരായ 3000ത്തോളം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ആംവേ. ഓണാഘോഷത്തിന്റെ ഭാഗമായി ആംവേ ഇന്ത്യ സംഘടിപ്പിച്ച വെര്‍ച്വല്‍ കുക്ക്-എലോംഗ് സെഷനീലൂടെ പാകം ചെയ്ത ഭക്ഷണമാണ് ആളുകള്‍ക്ക് വിതരണം ചെയ്തത്. നേരിട്ടുള്ള വില്‍പ്പനക്കാരെയും ഉപഭോക്താക്കളെയും എളുപ്പമുള്ള പാചകക്കുറിപ്പുകള്‍ പരീക്ഷിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ആംവേ ഇന്ത്യ ഈ അവസരം ആഘോഷിച്ചത്. ആംവേയുടെ ക്വീന്‍ കുക്ക് വെയര്‍ ഉപയോഗിച്ചാണ് വെര്‍ച്വല്‍ കുക്ക്-എലോംഗ് സെഷന്‍ നടത്തിയത്. പങ്കെടുത്ത ഓരോ ആളും രുചികരവും ആരോഗ്യകരവുമായ ഭക്ഷണം പാകം ചെയ്ത്, അത് അവരവരുടെ വീടുകള്‍ക്ക് സമീപമുള്ള പാവപ്പെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യുകയായിരുന്നു. 400ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ കേരളത്തിലൊട്ടാകെ 3000ത്തോളം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

കൊവിഡ്19 ആരോഗ്യ പ്രതിസന്ധിയെ നേരിടുന്നതിനിടയിലും, എല്ലാവരും ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കുക എന്ന ആശയത്തിലാണ് വെര്‍ച്വല്‍ ആയി പരിപാടി സംഘടിപ്പിച്ചതെന്ന് ആംവേ ഇന്ത്യ നോര്‍ത്ത്, സൗത്ത് റീജണല്‍ ഹെഡ് ഗുര്‍ഷരണ്‍ ചീമ പറഞ്ഞു. സന്തോഷം പങ്കിടാനും ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അകലത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ വളരുന്ന സാഹചര്യത്തിലാണ് ആംവേയുടെ പുതിയ സംരംഭം. ആളുകളെ അവരുടെ താല്‍പ്പര്യവും അഭിനിവേശവും സമന്വയിപ്പിച്ച് നിരവധി പരിപാടികളിലൂടെ ഒത്തുചേരാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഓണം ഇതിന് ഒരു മികച്ച അവസരമുണ്ടാക്കിയിരിക്കുകയാണ്.

ആരോഗ്യകരമായ പാചക ആവശ്യങ്ങള്‍ക്ക് മികച്ച ഒരു പാചക സഹായിയാണ് ആംവേയുടെ ക്വീന്‍ കുക്ക് വെയര്‍. ഇതിന്റെ കാര്യക്ഷമമായ സാങ്കേതികവിദ്യ എണ്ണ ഉപയോഗിക്കാതെ ആരോഗ്യകരവും പോഷകസമൃദ്ധവുമായ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ പ്രാപ്തമാക്കുന്നു. നേരിട്ടുള്ള വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും അഭിനിവേശങ്ങളെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ നിര്‍മ്മിക്കുന്നതിന് നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ ആംവേ സംഘടിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പനക്കാരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതില്‍ ഈ കമ്മ്യൂണിറ്റികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close