താമരശേരി: വയനാട് ചുരത്തില്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ഗ്യാസ് അടുപ്പുകള്‍ ഉടമസ്ഥരെ കണ്ടെത്തി കൈമാറി. വെള്ളിയാള്ച ഉച്ചക്ക് 12 മണിയോടെ വയനാട് ഭാഗത്തേക്ക് പോവുന്ന എയ്സ് വാഹനത്തില്‍ നിന്ന് സുമാര്‍ 40 ,000 രൂപ വിലവരുന്ന 7 ഗ്യാസ് അടുപ്പുകള്‍ അടങ്ങിയ പെട്ടിയാണ് ചുരം രണ്ടാം വളവിന് സമീപം വാഹനത്തില്‍ നിന്ന് തെറിച്ച് വീണത്. സ്ഥലത്തുണ്ടായിരുന്ന ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനത്തെ പിന്തുടര്ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സമിതി പ്രവര്‍ത്തകര്‍ പെട്ടി പരിശോധിച്ചപ്പോള്‍ ലഭിച്ച ഫോണ്‍ നമ്പറില്‍ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു. കോഴിക്കോടു നിന്നും വയനാട് കല്‍പ്പറ്റ കീര്‍ത്തി വൈറ്റ്മാര്‍ട്ട് എന്ന സ്ഥാപനത്തിലേക്ക് ഉള്ള സാധനങ്ങാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വൈകുന്നേരം ആറോടെ സ്ഥാപന ഉടമ മുഹമ്മദ് ചുരത്തില്‍ രണ്ടാം വളവിലെത്തി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരില്‍ നിന്നും ഗ്യാസ് അടുപ്പുകള്‍ അടങ്ങുന്ന പെട്ടി ഏറ്റുവാങ്ങി.
PHOTO: വയനാട് ചുരത്തില്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ഗ്യാസ് അടുപ്പുകള്‍ ഉടമ മുഹമ്മദിന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കൈമാറുന്നു.