കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഉള്ളിയേരി സ്വദേശി അരുണ്‍ പെരൂളിയെ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. കേരള സംസ്ഥാനത്തിന്റെ കോവിഡ് മൈബൈല്‍ ആപ്പ് ആയ GoK direct വികസിപ്പിച്ചതും സര്‍ക്കാരിന്റെ കൂടെയുള്ള പ്രവര്‍ത്തനവും നിപ പ്രളയ സമയത്തുള്ള സേവനവും പരിഗണിച്ചാണ് അരുണിനെ അമേരിക്കയില്‍ നിന്നും അന്താരഷ്ട്ര പുരസ്‌കാരം തേടിയെത്തിയത്.
അന്താരാഷ്ട അവാര്‍ഡില്‍ ലഭിച്ച തുകയുടെ ഒരു ഭാഗം സ്വന്തം പഞ്ചായത്തിന്റെ ഡിജിറ്റിലൈസേഷന് വേണ്ടി ചിലവഴിക്കാന്‍ തീരുമാനിച്ച കാര്യം അരുണ്‍ ചടങ്ങില്‍ പങ്കു വെച്ചു.
പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ തിന്റെ ഡിജിറ്റലൈസഷന്റെ ഭാഗമായി QRകോഡ് റൂട്ട് മാപ്പ് സംവിധാനവും (Qkopy My Route Map ആപ്പ്) അരുണ്‍ പഞ്ചായത്തിന് സമര്‍പ്പിച്ചു..
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങ് ബാലുശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.