local
കൊടുവള്ളിയിലെ രണ്ട് വീടുകളില്‍ എന്‍ ഐ എ പരിശോധന
കോഴിക്കോട്: കൊടുവള്ളിയിലെ രണ്ട് വീടുകളില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പാലക്കുറ്റി ആനപ്പാറ കുയ്യോടിയിലുള്ള ഷമീറിന്റെ തറവാട് വീട്ടിലും വാവാട്ടുള്ള സ്വന്തം വീട്ടിലുമാണ് ബുധനാഴ്ച പരിശോധന നടന്നത്. പുലര്‍ച്ചെ നാലിന് തുടങ്ങിയ പരിശോധന പത്തര വരെ നീണ്ട് നിന്നു.
ഷമീര്‍ സ്ഥലത്തുണ്ടായിരുന്നു. കാര്യമായ രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തിലെ കോഴിക്കോട്ടുകാരുടെ ബന്ധങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ കൊടുവള്ളിയിലെ മറ്റു ചില വീടുകളിലും അടുത്തിടെ പരിശോധന നടന്നിരുന്നു.