കോഴിക്കോട് :ഹെഡ്പോസ്റ്റോഫീസിൽ ഭക്ഷ്യയോഗ്യമായ പപ്പടം മുഖ്യമന്ത്രിക്ക് പാർസൽ അയച്ചു യുവമോർച്ച പ്രതിഷേധം സമരം സംഘടിപ്പിച്ചു.
യുവമോർച്ച ജില്ല പ്രസിഡൻ്റ് ടി.രനീഷ് അദ്ധ്യക്ഷനായ പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.
പട്ടിണി പാവങ്ങളുടെ ഓണക്കിറ്റിലും, ലൈഫ്മിഷൻ പദ്ധതിയിലും കയ്യിട്ടുവാരിയവർ ലോക ദുരന്തമാണെന്ന് അഡ്വ. വി.കെ സജീവൻ പറഞ്ഞു.ഒരു പപ്പടം പോലും നോക്കി വാങ്ങാൻ സാധിക്കാത്തവരാണ് കേരളം ഭരിക്കുന്നത്.
ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഉല്പന്നങ്ങൾ നൽകിയ കമ്പനികളെ കരിമ്പട്ടിയിൽപ്പെടുത്തണം.ഓണക് കിറ്റിലെ ശർക്കര, പപ്പടം, വെളിച്ചെണ്ണ എന്നിവയുടെ ഗുണനിലവാരം കുറഞ്ഞതും,സഞ്ചിക്ക് അമിത വില കൊടുക്കേണ്ടി വന്നതും സമഗ്രമായി അന്വേഷിക്കണം. സുതാര്യമായി
ടെൻഡർ വിളിക്കാതെയും, ഗുണനിലവാരം ഉറപ്പു വരുത്താതെയും മുന്നോട്ട് പോയത് അതീവ ഗുരുതരമായ വിഷയമാണ്. വൻ അഴിമതി നടത്തുവാൻ വേണ്ടിയായിരുന്നു ഇതെല്ലാം.ആഗസ്റ്റ് ആദ്യവാരം വിതരണം ചെയ്ത പപ്പട കിറ്റുകൾ ഇനി എവിടുന്ന് തിരിച്ചു വിളിക്കാനാണ്. ഭക്ഷ്യയോഗ്യമല്ലാ എന്ന് കണ്ടെത്തിയ പപ്പടം കഴിച്ച് കഴിഞ്ഞ് മാലിന്യമായി മാറിയിട്ട് തിരിച്ചെടുക്കുമെന്ന് പറയുന്നത് മലയാളികളുടെ സാമാന്യ ബുദ്ധിയെ അവഹേളിക്കലാണെന്നും വി.കെ.സജീവൻ കുട്ടി ചേർത്തു:
യുവമോർച്ച കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിപ്രസാദ് രാജ,ജില്ലാ മീഡിയ ഇൻചാർജ്ജ് നിപിൻ കൃഷ്ണൻ ,ജില്ലാ മഹിളാ കോഡിനേറ്റർ അമൃതബിന്ദു ,ജില്ലാ മഹിളാ കോർഡിനേറ്റർ പുണ്യ രാജേഷ് ,ജില്ലാ സമിതി അംഗം എം രാകേഷ് , സൗത്ത് നിയോജകമണ്ഡലം പ്രസിഡൻറ് വിഷ്ണു പയ്യാനക്കൽ , എലത്തൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് കപിൽ ചെറുവറ്റ,നോർത്ത് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് കെ വൈഷ്ണവേശ് , സി വി ദീപേഷ് എന്നിവർ പങ്കെടുത്തു.