localtop news

ബഫർ സോണിനെതിരെ കട്ടിപ്പാറയിൽ കര്‍ഷക ജനരോക്ഷം

കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി സംഘടിപ്പിച്ച ലോങ്ങ് മാര്‍ച്ചില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി. ശക്തമായ മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് ലോങ്ങ് മാര്‍ച്ചില്‍ അണിനിരന്നത്. സമാപന പൊതുയോഗം കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മലബാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 13 വില്ലേജുകളിലെ കൃഷിയിടങ്ങളും, പുരയിടങ്ങളും പിടിച്ചെടുത്ത് വന്യജീവി സങ്കേതമാക്കുമെന്ന ആശങ്കയിലും, ഭീതിയിലുമാണ് ജനങ്ങള്‍ . കാര്‍ഷിക രംഗത്തിന്റെ പൊതുവായ തകര്‍ച്ചയും വന്യമൃഗശല്യവും കാരണം നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് അശനിപാതം പോലെയാണ് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല സ്ഥാപിക്കുന്നതിനു വേണ്ടി കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുളളത്. ഈ കരട് വിജ്ഞാപനത്തെ ജനങ്ങള്‍ കറിവേപ്പില പോലെ പുറന്തള്ളുമെന്നും പ്രദേശത്തെ ജനങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ യുഡിഎഫ് ഏതറ്റംവരെയും പോയി ജനങ്ങളെയും ജനവാസ മേഖലകളെയും കാത്ത് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോയത്ത് മുഹമ്മദ് അധ്യക്ഷ വഹിച്ചു.
പ്രേംജി ജയിംസ്, മുന്‍ എംഎല്‍എ വി.എം. ഉമ്മര്‍, കെപിസിസി മെമ്പര്‍ എ. അരവിന്ദന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ല പ്രസിഡണ്ട് ആര്‍ ഷെഹിന്‍ ,കെ.കെ. ഹംസ ഹാജി,അനില്‍ ജോര്‍ജ്, താര അബ്ദുറഹ്മാന്‍ ഹാജി, ബിജു കണ്ണന്തറ, ഹാരിസ് അമ്പായത്തോട് തുടങ്ങിയവർ സംസാാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close