BusinessTechnologytop news
നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി
തികച്ചും ആധുനികവുമായ സ്പോര്‍ട്സ് കാറാണ്.
കൊച്ചി: നിസ്സാന്‍ സ്പോര്‍ട്സ് കാറിന്റെ പുതിയ തലമുറ ഉല്‍പ്പന്നം പുറത്തിറക്കുന്നതിന്റെ സൂചനയായി നിസ്സാന്‍ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസ്സാന്‍ പവലിയനില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു വെര്‍ച്വല്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ് അകത്തും പുറത്തും പുതിയ ഡിസൈനോടു കൂടിയതും മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ വി-6 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനുമാണ്.
മെയ് മാസത്തില്‍ ‘നിസ്സാന്‍ എ-ഇസഡ്’ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആദ്യം സൂചന നല്കിയ നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ 50 വര്‍ഷത്തെ ഇസഡ് പൈതൃകത്തെ പൂര്‍ണമായി ബഹുമാനിക്കുന്നതും അതേസമയം തികച്ചും ആധുനികവുമായ സ്പോര്‍ട്സ് കാറാണ്.
ജപ്പാനിലെ ഡിസൈന്‍ ടീം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇസഡ് പ്രോട്ടോ, ഒറിജിനല്‍ മോഡലിനോടുള്ള ആദരവ് അറിയിക്കുന്ന പുതിയതും ആകര്‍ഷകവുമായ എക്സ്റ്റീരിയര്‍ രൂപകല്‍പ്പനയോടു കൂടിയതാണ്. തിളക്കമുള്ള മഞ്ഞ പേളസന്റ് പെയിന്റാണ് ഇതിനുപയോഗിച്ചിരിക്കുന്നത്.
ഓരോ തലമുറയുടെയും വിജയത്തെക്കുറിച്ച് ഞങ്ങളുടെ ഡിസൈനര്‍മാര്‍ എണ്ണമറ്റ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയപ്പോള്‍ ഇസഡ് പ്രോട്ടോടൈപ്പ് ഭാവിയിലേക്കുള്‍പ്പെടെ ദശകങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതായിരിക്കണം എന്ന് തീരുമാനിച്ചു.
ഹൂഡിന്റെ ആകൃതിയും കാന്‍ഡഡ്, ടിയര്‍ട്രോപ്പ് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും യഥാര്‍ത്ഥ ഇസഡിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലുകളാണ്. ചതുരാകൃതിയിലുള്ള ഗ്രില്ലിന്റെ അളവുകള്‍ നിലവിലെ മോഡലിന് സമാനമാണ്.
ഹെഡ്ലൈറ്റ് ബക്കറ്റുകളില്‍ ഇസഡ് ജിക്ക് വ്യക്തമായ ഡോം ലെന്‍സുകളുണ്ട്. ഓരോ ഹെഡ്ലൈറ്റിനും മുകളില്‍ രണ്ട് വൃത്താകൃതിയിലുള്ള പ്രതിഫലനങ്ങള്‍ പ്രകാശം നല്കുന്നു. ഇത് സ്വാഭാവികമായും ഇസഡിന്റെ ഐഡന്റിറ്റിയുമായി യോജിക്കുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തി – നിസ്സാന്‍ ഹെഡ് ഓഫ് ഡിസൈന്‍സ് അല്‍ഫോണ്‍സോ അല്‍ബേസ പറഞ്ഞു.
മാറിയ ലോകത്തിനായി പുനര്‍വ്യാഖ്യാനം ചെയ്ത റിയര്‍, 300 ഇസഡ് എക്സ് (ഇസഡ് 32) ടൈല്‍ ലൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. സൈഡ് സ്കര്‍ട്ടുകളില്‍ ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ട്രീറ്റ്മെന്റും, ഫ്രണ്ട് ലോവര്‍ ലിപും റിയറും വാലന്‍സ് എന്‍ഷുര്‍ നിംബിള്‍ പെര്‍ഫോമന്‍സും നല്കുന്നു. 19 ഇഞ്ച് അലോയ് വീലുകളും ഡ്യുവല്‍ എക്സ്ഹോസ്റ്റുകളും ഇസഡ് പ്രോട്ടോയുടെ റോഡ് സാന്നിധ്യം പൂര്‍ത്തിയാക്കുന്നു.
ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇസഡ് പ്രോട്ടോയുടെ ക്യാബിന് ആധുനിക സാങ്കേതികവിദ്യയെ വിന്റേജ് ഇസഡ് ടച്ചുകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ്.
ഇസഡ് പ്രോട്ടോയ്ക്ക് റോഡിലും ട്രാക്കിലും മികച്ച സ്പോര്‍ട്സ് കാര്‍ കാബിന് രൂപപ്പെടുത്തുന്നതിന് ഇന്റീരിയര്‍ ഡിസൈന്‍ ടീം പ്രൊഫഷണല്‍ മോട്ടോര്‍ സ്പോര്‍ട്സ് ഇതിഹാസങ്ങളില്‍ നിന്ന് ഉപദേശം തേടി. ഇസഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ഇത് കാണാം. എല്ലാ സുപ്രധാന വിവരങ്ങളും 12.3 ഇഞ്ച് ഡിജിറ്റല്‍ മീറ്റര്‍ ഡിസ്പ്ലേയില്‍ കാണാവുന്നതും 12 ഒ-ക്ലോക്ക് പൊസിഷനിലെ റെഡ്ലൈന്‍ ഷിഫ്റ്റ് പോയിന്റ് പോലെ ഡ്രൈവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാന്‍ സഹായിക്കുന്ന വിധത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതിയ, ആഴത്തിലുള്ള ഡിഷ് സ്റ്റിയറിംഗ് വീല്‍ വിന്റേജ് സൗന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ ഡ്രൈവര്‍ക്ക് പെട്ടെന്ന് നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. ഇന്‍സ്ട്രുമെന്റ് പാനലിലെ തുന്നല്‍ ഉള്‍പ്പെടെ മഞ്ഞ ആക്സന്റുകള്‍ ക്യാബിനിലുടനീളം കാണപ്പെടുന്നു. സീറ്റുകളില്‍ പ്രത്യേക മഞ്ഞ ആക്സന്റിംഗും ആഴം സൃഷ്ടിക്കുന്നതിനായി സീറ്റുകളുടെ നടുവില്‍ ലേയേര്‍ഡ് ഗ്രേഡേഷന് സ്ട്രൈപ്പും ഉണ്ട്.