INDIAKERALANationaltop news

കോവിഡ് കാലത്തും സുഗന്ധവിള കയറ്റുമതി കുതിപ്പിൽ ദ്വിദിന അവലോകനയോഗത്തിനു തുടക്കം

കോഴിക്കോട് : ഒൻപതാം ഗവേഷണ ഉപദേശകസമിതിയുടെ ആദ്യ  അവലോകന യോഗത്തിന് ‌ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ തുടക്കമായി. രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിദഗ്ദ്ധർ ദ്വിദിന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ സുഗന്ധവിള ഗവേഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ചർച്ച ചെയ്തുകൊണ്ടാണ് യോഗം ആരംഭിച്ചത്. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സുഗന്ധവിളകൾക്കു  ആരോഗ്യവും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള പങ്കും  യോഗം ചർച്ച ചെയ്തു.
സുഗന്ധവിളകളുടെ കയറ്റുമതി ലോക്കഡൗൺ കോവിഡ്  കാലത്തും കുതിച്ചുയരുകയാണെന്ന് സമിതി ചെയർമാൻ  ഡോ: എൻ. കെ. കൃഷ്ണകുമാർ പറഞ്ഞു. സുഗന്ധവിളകളുടെ കയറ്റുമതിയിൽ 2015 -16 കാലഘട്ടത്തേക്കാൾ 56.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സുഗന്ധവിളകളുടെ കാര്യത്തിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിന് ഗവേഷണത്തിനുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗന്ധവിളകൾക്കു ആരോഗ്യസംരക്ഷണത്തിലുള്ള പങ്കിനെ കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ: സന്തോഷ് ജെ ഈപ്പൻ പറഞ്ഞു. ലോകം മുഴുവൻ സുഗന്ധവിളകളെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായി കണക്കാക്കാൻ തുടങ്ങിയെന്നു അദ്ദേഹം പറഞ്ഞു.
വിപണിയുമായി തുടർച്ചയായ ഇടപെടലുകളിലൂടെ മാത്രമേ ഗവേഷണത്തിന് ഫലപ്രാപ്തിയിലെത്താൻ സാധിക്കൂ എന്ന് ഉപദേശക സമിതി അംഗം ഡോ: യു സി ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
മികച്ചരീതിയിൽ വരുമാനം ഉറപ്പു വരുത്തേണ്ടതി ന്റെയും അതിനനുസൃതമായി ഗവേഷണ രംഗത്തെ ചിട്ടപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും അവലോകനയോഗം ചർച്ച ചെയ്തു.
സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതിന്റെയും  മികച്ചരീതിയില നടീൽ വസ്തുക്കൾ ഉല്പാദിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് യോഗം വിലയിരുത്തി.
യോഗത്തിൽ  ‘റിസെർച്ച് ഹൈ ലൈറ്റ്സ്- 2019 ‘ ന്റെ പ്രകാശനം സമിതി ചെയർമാൻ ഡോ: കൃഷ്ണകുമാർ നിർവഹിച്ചു. ഡോ: സന്തോഷ്  ജെ ഈപ്പൻ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുക്കരൂപം യോഗത്തിൽ അവതരിപ്പിച്ചു. ഡോ: വിക്രമാദിത്യ പാണ്ഡെ (അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഐ സി എ ആർ , സമിതി അംഗങ്ങളായ ഡോ: വി സി മാത്തൂർ, ഡോ: ജിതേന്ദ്ര കുമാർ, ഡോ: വി ജി മാലതി, ഡോ: എച്ച് ഭട്ടാചാര്യ  എന്നിവർ പങ്കെടുത്തു. കർഷകരെ പ്രതിനിധീകരിച്ചു ടി പി ജയചന്ദ്രൻ, നഞ്ജുണ്ട ബോജൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close