കോഴിക്കോട് : കേരളത്തിൽ ഉള്ള എല്ലവർക്കും ഒരേ കാലയളവിൽ മൂന്നു ദിവസം ഹോമിയോപ്പതി പ്രതിരോധമരുന്ന് ആഴ്സനികം ആൽബം 30 ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘റിലാക്സ് കേരള മിഷൻ ‘
കേരളത്തിൽ ജില്ലാ തലത്തിൽ അതാതു ജില്ലയ്ക്കു ആവശ്യമായ ഫണ്ട് അതാതു ജില്ലകളിലെ താത്പര്യമുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെയും സന്മസ്സുള്ള വ്യക്തികളുടെയും സാമ്പത്തിക സഹായത്തോടെയും തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ജനപ്രതിനിധികളുടെയും പ്രാദേശിക സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയും കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഈ സന്ദേശം സംസ്ഥാനമെങ്ങും എത്തിക്കുന്നതിന് സേവന സന്നദ്ധതയോടെ മുന്നോട്ടു വന്ന, ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യനും ഭാരതത്തിന്റെ ഒളിമ്പിക് മെഡൽ പ്രതീക്ഷയുമായ ലിബാസ് സാദിഖിനെ റിലാക്സ് കേരള മിഷന്റെ ബ്രാൻഡ് അംബാസഡർ ആയി കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. മിഷന്റെ സംഘാടകരായ ഗ്ലോബൽ ഹോമിയോപ്പതി ലവേഴ്സ് ഫോറം(ജി. എച് .എൽ.എഫ് ) ഭാരവാഹികളായ ഡോ. ഇസ്മായിൽ സേട്ട് (മുൻ പ്രിൻസിപ്പാൾ, ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ കോളേജ്, കോഴിക്കോട്), വിദഗ്ദ്ധ സമിതി അധ്യക്ഷൻ, ഡോ. ബേസിൽ കുര്യൻ ജോസ്, ജില്ലാ ചെയർമാൻ, എ.സലാഹുദീൻ, ജനറൽ കൺവീനർ എന്നിവരും ലിബാസ് സാദിഖും ചടങ്ങിൽ പങ്കെടുത്തു.