കോഴിക്കോട്: വെസ്റ്റ്ഹിൽ ശ്മശാനം കോവിഡ് ശ്മശാനം ആക്കുവാനുള്ള നീക്കത്തിൽനിന്ന് കോഴിക്കോട് കോർപ്പറേഷൻ പിൻവാങ്ങണമെന്ന് വെസ്റ്റ്ഹിൽ ശ്മശാന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു
കോഴിക്കോട് ജില്ലയിൽ പൊതു ശ്മശാനങ്ങൾ നിലവിലുള്ള പ്രദേശങ്ങളിൽ നിന്നുപോലും ജനവാസ കേന്ദ്രമായ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കോവിഡ് ബാധിച്ച് മരിച്ച മൃതദേഹങ്ങൾ സംസ്കരിക്കുന്ന നടപടി അവസാനിപ്പിക്കണം. നിലവിൽ സംസ്ക്കരിച്ച മൃതദേഹങ്ങൾ പോലും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ചൂളക്ക് പുറത്തു വച്ചാണ് സംസ്ക്കരിച്ചിട്ടുള്ളത് .വെസ്റ്റ്ഹിൽ ശ്മശാനത്തിൻ്റെ 25 മീറ്റർ പരിധിക്കുള്ളിൽ നിരവധി വീടുകളും അംഗൻവാടിയും ഉണ്ടെന്നുള്ള കാര്യം പോലും അധികൃതർ പരിഗണിക്കാതെ യിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ് . രാവിലെ 8 മണിക്കും രാത്രി 8 മണിക്കും ഇടയിൽ അല്ലാതെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് അനുവദിക്കില്ലെന്നും കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിക്കാനും കോർപ്പറേഷൻ സെക്രട്ടറി ആർഡിഒ ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകാനും ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു .
യോഗത്തിൽ സമിതി വൈസ് ചെയർമാൻ പി കെ ശ്രീരഞ്ജനൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സുധീഷ് കേശവപുരി, പി.പീതാംബരൻ, ഹർഷൻകാമ്പുറം, അനൂപ് കുമാർ പി എം,വളപ്പിൽ ശശിധരൻ, ടി കെ വിനോദ് എന്നിവർ സംസാരിച്ചു.