BusinessTechnologytop news

വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍  പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വയ്‌ബോ വളരെ വേഗം വളരുന്ന എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമാകുന്ന അഞ്ചാമത്തെ സ്റ്റാര്‍ട്ട്അപ്പാണ്.

ന്യൂഡല്‍ഹി: എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമായി ഭാരതി എയര്‍ടെല്‍ ടെക് സ്റ്റാര്‍ട്ട്അപ്പായ വയ്‌ബോയുടെ നിര്‍ണായക പങ്കാളിത്തം ഏറ്റെടുത്തു.

ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വയ്‌ബോ വളരെ വേഗം വളരുന്ന എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമാകുന്ന അഞ്ചാമത്തെ സ്റ്റാര്‍ട്ട്അപ്പാണ്. സ്റ്റാര്‍ട്ട്അപ്പുകളുടെ സാധ്യതകള്‍ അണ്‍ലോക്ക് ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഐഡിസിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ പൊതു ക്ലൗഡ് സര്‍വീസ് വിപണി 2024ല്‍ 7.1 ബില്ല്യന്‍ യുഎസ് ഡോളറാകും. ബിസിനസുകള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറി തുടങ്ങിയതോടെ ക്ലൗഡ് ടെലിഫോണിയുടെ വളര്‍ച്ചയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
ടെലിഫോണി വിഭാഗത്തിലെ സംരംഭങ്ങള്‍ക്ക് ഏറ്റവും മികച്ച അനലിറ്റിക്‌സ് ടൂളുകളാണ് വയ്‌ബോ നിര്‍മിച്ചിരിക്കുന്നത്. എയര്‍ടെല്‍ ആക്‌സിലറേറ്റര്‍ പരിപാടിയുടെ കീഴില്‍ വയ്‌ബോയുടെ പരിഹാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. 2500 വലിയ സംരംഭങ്ങള്‍ക്കും ലക്ഷക്കണക്കിന് ഉയര്‍ന്നു വരുന്ന ബിസിനസുകള്‍ക്കും എയര്‍ടെല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനായി എയര്‍ടെല്‍ ക്ലൗഡ് പോലെയുള്ള സംയോജിത ഉല്‍പ്പന്നങ്ങളുടെ ശ്രേണി തന്നെ ഉപയോഗിക്കുന്നു.
ബിസിനസുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും സന്തോഷങ്ങളിലും ക്ലൗഡ് സാങ്കേതിക വിദ്യകള്‍ മാറ്റം വരുത്തുന്നുവെന്നും വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എയര്‍ടെല്ലിന്റെ ലോകോത്തര ക്ലൗഡ് സര്‍വീസ് എക്കോസിസ്റ്റം അവരുടെ സാങ്കേതിക വിദ്യകള്‍ കൂടുതല്‍ ഉയരങ്ങളിലെത്തുന്നതിന് സഹായിക്കുമെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.
കോള്‍ ഇന്റലിജന്‍സ് ടൂളുകള്‍ സംരംഭങ്ങളില്‍ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും മിക്കവാറും സംരംഭങ്ങള്‍ക്ക് മാസന്തോറും ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് വരുന്നതെന്നും എന്നാല്‍ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്‌സോ ഓട്ടോമേഷനോ പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലെന്നും എയര്‍ടെലിന്റെ നിക്ഷേപത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും ഇതിലൂടെ തങ്ങളുടെ സാങ്കേതിക വിദ്യ കൂടുതല്‍ സംരംഭങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വര്‍ധിക്കുമെന്നും വയ്‌ബോ സിഇഒ കൃഷ്ണന്‍ ആര്‍.വി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close