Nationaltop news

എസ് പി ബിക്ക് യാത്രാ മൊഴി……

ചെ​ന്നൈ: അ​ന്ത​രി​ച്ച ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് കലാലോകം വിടചൊല്ലി. ശനിയാഴ്ച 12.30 ഓടെ ചെ​ന്നൈ​ ത​മാ​ര​പ്പാ​ക്ക​ത്ത് പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെയായിരുന്നു സം​സ്കാരം.

പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച ഭൗ​തി​ക​ദേ​ഹ​ത്തി​ല്‍ സി​നി​മ, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ച​ല​ചി​ത്ര താ​രം റ​ഹ്മാ​ൻ, സം​വി​ധാ​യ​ക​നാ​യ ഭാ​ര​തി​രാ​ജ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ എ​സ്പി​ബി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നെ​ത്തി.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.04നാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​യി​രു​ന്നു ബാ​ല​സു​ബ്ര​ഹ്മ ണ്യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കോ​ട​മ്പാ​ക്ക​ത്തെ വീ​ട്ടി​ല്‍​നി​ന്നു എ​സ്പി​ബി​യു​ടെ ഭൗ​തി​ക​ദേ​ഹം താ​മ​ര​പ്പാ​ക്ക​ത്ത് എ​ത്തി​ച്ച​ത്. താ​മ​ര​പ്പാ​ക്ക​ത്തേ​ക്കു​ള്ള അ​വ​സാ​ന യാ​ത്ര​യി​ല്‍ ഉ​ട​നീ​ളം വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന് ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 11ഓ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് കാ​ര​ണം ച​ട​ങ്ങു​ക​ള്‍ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

എ​സ്പി​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് 2001ൽ ​പ​ദ്മ​ശ്രീ​യും 2011ൽ ​പ​ദ്മ​ഭൂ​ഷ​ണും ന​ല്കി രാ​ജ്യം ആ​ദ​രി​ച്ചു. ആ​റു ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 1966ൽ ​പു​റ​ത്തി​റ​ങ്ങി​യ തെ​ലു​ങ്കു സി​നി​മ ശ്രീ ​ശ്രീ മ​ര്യാ​ദ രാ​മ​ണ്ണ​യാ​ണ് എ​സ്പി​ബി​യു​ടെ ആ​ദ്യ​ചി​ത്രം. ക​ട​ൽ​പ്പാ​ലം എ​ന്ന ചി​ത്ര​ത്തി ലാ​ണ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ പാ​ടി​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close