മുക്കം : കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിനെ തുടർന്ന് ചികിത്സയിലാണെങ്കിലും കൊടിയത്തൂർ വില്ലേജ് ഓഫീസർ കെ ഷിജു തിരക്കിൽ തന്നെ. സ്വന്തം വീട്ടിൽ ചികിത്സയ്ക്കിടെ 8 ദിവസത്തിനിടെ നൽകിയത് 332ലധികം സർട്ടിഫിക്കറ്റുകൾ.
കഴിഞ്ഞ മാസം 7 നാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഷിജു കൊടിയത്തൂർ വില്ലേജ് ഓഫീസറായി ചുമതല ഏറ്റെടുക്കുന്നത്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെ തുടർന്ന് സ്വയം നീരീക്ഷണത്തിൽ കഴിയുകയും,തുടർന്ന് നടന്ന ആർ.ടി. പിസി.ആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആവുകയും ചെയ്തതോടെ സ്വന്തം വീട്ടിൽ ചികിത്സയിലായിരുന്നു.ജോലി മുടങ്ങാതിരിക്കാൻ ലാപ്ടോപ്പ് ഉപയോഗിച്ച് വരുമാനം, ജാതി, നോൺ ക്രീമിലെയർ , തുടങ്ങിയ വിവിധ സർട്ടിഫിക്കറ്റുകളും മറ്റു എല്ലാ ഓൺലൈൻ സേവനങ്ങളും (ഭൂനികുതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ മുതലായവ) ചികിത്സയ്ക്കിടയിൽ തന്നെ ബിജു നൽകി .
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഫലം നെഗറ്റീവ് ആയിട്ടുണ്ടെങ്കിലും ഏഴ് ദിവസം കൂടി വീട്ടിൽ നിരീഷണത്തിലിരിക്കുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ളഈ വിലേജ് ഓഫിസർ .