KERALAlocaltop news

കരിപ്പൂർ എയർ ഇന്ത്യ വിമാനാപകടം ഇരകൾക്ക് സർക്കാറുകൾ നീതി ഉറപ്പ് വരുത്തണം ! എം.ഡി.എഫ് ആക്ഷൻ കൗൺസിൽ

കോഴിക്കോട്: കരിപ്പൂരിൽ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരുടേയും പരിക്ക് പറ്റിയവരുടേയും വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.വി ഇബ്രാാഹീം എം.എൽ.എ

ഇരകൾക്ക് പ്രഖ്യാപിക്കപ്പെട്ട ധനസഹായമടക്കമുള്ള ആനുകൂല്യങ്ങളും അർഹതപ്പെട്ട അവകാശങ്ങളും ഉടൻ ലഭ്യമാക്കണം.

അപകടത്തിൽ പരിക്ക് പറ്റിയവരുടെ ചികിത്സ ചിലവിന്റെ കാലതാമസം ഒഴിവാക്കണം.

മുഴുവൻ യാത്രക്കാരുടേയും കിട്ടാനുള്ള ബാഗേജിനെ കുറിച്ചും അതിന്റെ ഇൻഷൂറൻസിനെ കുറിച്ചും വ്യക്തത വരുത്തുക.

നഷ്ടപ്പെട്ടതും കേടുവന്നതുമായ യാത്രക്കാരുടെ പാസ്സ്പോർട്ടുകൾ ഉടനെ മാറ്റി നൽകുക. തുടങ്ങിയ മാനുഷിക പരമായ ആവശ്യങ്ങളാണ് ഇരു സർക്കാറുകളോടും ആക്ഷൻ കമ്മറ്റി ഉന്നയിക്കുന്നത്.

ആക്ഷൻ കൗൺസിൽ ചെയർമാൻ ടി.വി ഇബ്രാഹിം എം.എൽ.എ, ജനറൽ കൺവീനർ ആഷിഖ് പെരുമ്പാൾ, ട്രഷറർ താഹ എം.കെ, യു.എ നസീർ ,എസ്.എ അബൂബക്കർ, അബ്ദുറഹിമാൻ ഇക്കുനി എന്നിവർ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close