localMOVIEStop news

അന്താരാഷ്ട്ര പാരിസ്ഥിതിക ഹ്രസ്വചിത്ര മേള ഒക്ടോബർ 2 മുതൽ 9 വരെ ഓൺ ലൈനായി ഒരുങ്ങുന്നു

കോഴിക്കോട് : റോട്ടറി ക്ലബ്, കലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പാരിസ്ഥിതിക ഹ്രസ്വചിത്ര മേള ഒക്ടോബർ 2 മുതൽ 9 വരെ ഓൺ ലൈനായി ഒരുങ്ങുന്നു പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളിൽ അന്തർദേശിയമായി റോട്ടറി പ്രാധാന്യം കൊടുക്കുന്നതിൻ്റെ ഭാഗമായാണ്, റോട്ടറി ഡിസ്ട്രിക്ട് 3202 ഇത്തരമൊരു പരിപാടി ലക്ഷ്യമിടുന്നതെന്ന് സൈബർ സിറ്റി പ്രസിഡണ്ട് എം എം ഷാജി കോഴിക്കോട് പത്ര സമ്മേളനത്തിൽ അറിയിച്ചു,

8 ദിവസത്തിലും മുപ്പതോളം തിരഞ്ഞെടുത്ത പാരിസ്ഥിതിക ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കും .സമയ ബന്ധിത ബുദ്ധിമുട്ടുമുകളില്ലാതെ എല്ലാ രാജ്യക്കാർക്കും ചിത്രങ്ങൾ കാണാവുന്ന തരത്തിൽ സജ്ജീകരിച്ചതായി സംഘാടകർ പറഞ്ഞു

ഒക്ടോബർ രണ്ടിന് റോട്ടറി ഇൻ്റെർ നാഷണൽ ഡയറക്ടർ കമാൽ സാംഗവി പ്രദർശനം ഉത്ഘാടനം ചെയ്യും, റോട്ടറി ഡിസ്റ്റിൿട് ഗവർണ്ണർ , Dr ഹരികൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും ചലച്ചിത്ര നടൻ ജോയ് മാത്യു മുഖ്യാതിഥിയാകും പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ഷാജി എം എം
Dr. സേതു ശിവശങ്കർ
TC. അഹമ്മദ് ,സനാഫ് പാലക്കണ്ടി
സി എസ് സവീഷ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close