ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി വന്നപ്പോള്‍ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പടെ 32 പ്രതികളെയും വെറുതെ വിട്ടു. മസ്ജിദ് തകര്‍ത്തതിന് പിറകില്‍ ഗൂഢാലോചന നടന്നുവെന്നതിന് തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197/1992, ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് കോടതി പറഞ്ഞത്.
മസ്ജിദ് തകര്‍ത്തത് സാമൂഹ്യ വിരുദ്ധരാണെന്നും പെട്ടെന്നുള്ള വികാരത്തിലാണെന്നും നിരീക്ഷിച്ച കോടതി അദ്വാനിയും ജോഷിയും ആള്‍ക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും അഭിപ്രായപ്പെട്ടു.
മസ്ജിദ് പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.
48 പേരായിരുന്നു കേസിലെ പ്രതികള്‍. ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പടെ ആറ് പ്രതികള്‍ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരായില്ല.