ബാലുശ്ശേരി : ഇന്നത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാ സഹായ പദ്ധതി കുറ്റമറ്റ രീതിയില്‍ ഉടന്‍ നടപ്പിലാക്കണമെന്ന്
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ബാലുശ്ശേരി നിയോജകമണ്ഡലം ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പെന്ഷന് പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം അനുവദിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കുവാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് ബാലുശ്ശേരിയില്‍ ചേര്‍ന്ന സംയുക്ത ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യോഗം അറിയിച്ചു.
വര്‍ഷങ്ങളായി പെന്‍ഷന്‍കാരുടെ ഉത്സവബത്ത വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാടിലും യോഗം പ്രതിഷേധിച്ചു.നിയോജകമണ്ഡലം ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്തയോഗത്തില്‍ പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു.കെ. ഭാസ്കരന് കിണറുള്ളതില്‍, ബാലന് പാറക്കല്‍, വി. സി. ശിവദാസ്, കെ. പി. ആലി നടുവണ്ണൂര്‍, സി. കെ. രാമചന്ദ്രന് കായണ്ണ, എം. രാജന് കാവുംതറ, എ. കൃഷ്ണന് അത്തോളി, വി. എം. ദിവാകരന് ഉള്ള്യേരി, എം. സി. അശോകനായര്, വി. എം. രാജേന്ദ്രന് കോടശ്ശേരി, വി. സി. ബാബുരാജ് നിര്‍മ്മല്ലൂര്‍, പി. ദിവാകരന് കൂട്ടാലിട എന്നിവര്‍ സംസാരിച്ചു.